ന്യൂദല്‍ഹി : കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഉരുക്ക് വ്യവസായം ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉരുക്ക് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2018ല്‍ ജപ്പാനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ ഉരുക്ക് ഉത്പാദക രാജ്യമായി മാറിയെന്നും മന്ത്രി വെളിപ്പെടുത്തി.
2013-14 വരെ ഉരുക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോള്‍ ഉരുക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയിട്ടുണ്ട്.
രാജ്യത്തിന്റെ ഉരുക്ക് ഉത്പ്പാദന ശേഷി 2013-14ലെ 109 ദശലക്ഷം ടണ്ണില്‍ നിന്ന് ഇപ്പോള്‍ 160 ദശലക്ഷം ടണ്ണായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2030ഓടെ ഉരുക്ക് ഉല്‍പ്പാദനശേഷി 160 ദശലക്ഷം ടണ്ണില്‍ നിന്ന് 300 ദശലക്ഷം ടണ്ണായി ഉയര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ജ്യോതിരാദിത്യ സിന്ധ്യ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: