വാഷിംഗടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയും അമേരിക്കയും തന്ത്രപ്രധാനവ്യാപാര ചര്‍ച്ചകള്‍ നടത്തി. ഈ മാസം 21നാണ് നരേന്ദ്രമോദി അമേരിക്കയിലെത്തുന്നത്.
അര്‍ദ്ധചാലകങ്ങള്‍, ബഹിരാകാശം, ടെലികോം, ക്വാണ്ടം, നിര്‍മ്മിത ബുദ്ധി, പ്രതിരോധം, ബയോടെക് തുടങ്ങിയ മേഖലകളിലെ സാങ്കേതികവിദ്യകളുടെ വികസനവും വ്യാപാരവും സുഗമമാക്കുന്നതിനാണ് ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കിയത്.
ശില്പശാലകളിലൂടെയും മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും കയറ്റുമതി നിയന്ത്രണ വ്യവസ്ഥകളെ കുറിച്ച് വ്യവസായം, അക്കാദമികള്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.
വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്രയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. അമേരിക്കന്‍ വാണിജ്യ വകുപ്പിലെ വ്യവ്യസായ സുരക്ഷാ അണ്ടര്‍ സെക്രട്ടറി അലന് എസ്റ്റെവസും അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റിലെ രാഷ്ട്രീയകാര്യ അംബാസഡറായ വിക്ടോറിയ നൂലാന്‍ഡും ചേര്‍ന്നാണ് അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിച്ചത്.
നൂതനവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യയില്‍ തന്ത്രപരമായ സഹകരണവും വ്യാപാരവും മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യകളില്‍ സഹകരണം,വികസനം, മെച്ചപ്പെട്ട വ്യാവസായിക സഹകരണം എന്നിവ സാധ്യമാക്കുന്നതിന് ചര്‍ച്ച സഹായകമാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: