ന്യൂയോര്‍ക്ക് : കാനഡയില്‍ കാട്ടുതീ പടരുന്നതിനെ തടര്‍ന്ന് യുഎസ് നഗരമായ ന്യൂയോര്‍ക്ക് കനത്ത പുകയില്‍. കാട്ടുതീ മൂലം നഗരത്തെ പുകമൂടിയിരിക്കുകയാണ്. കേരള മുഖ്യമന്ത്രിയും സംഘവും ലോക കേരള സഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് തിരിച്ചിരിക്കുകയാണ്.
ലോക കേരള സഭ സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലും മറ്റും പുകയാല്‍ മൂടിയിരിക്കുകയാണ്. പല സ്ഥലങ്ങളിലെ വിമാന, റോഡ് ഗതാഗതവും തടസ്സപ്പെട്ടു. നഗരത്തിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക കേരള സമ്മേളനം നടത്തുന്നത് സംഘാടകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്കിനെ കൂടാതെ പല സ്ഥലങ്ങളും പുകയാല്‍ മൂടിയിരിക്കുകയാണ്. വായു മലിനീകരണത്തെ തുടര്‍ന്ന് 13 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 15 മില്യണ്‍ ആളുകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ സ്വയം സുരക്ഷിതരായിരിക്കണം, കുടുംബത്തിന്റെ സുരക്ഷയും ഉറപ്പ് വരുത്തണം. കാട്ടുതീ ശമിക്കാന്‍ കാനഡക്ക് പിന്തുണയുമായി യുഎസും രംഗത്തുണ്ടെന്നും ബൈഡന് പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീക്കാണ് കാനഡ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 600ഓളം ഫയര്‍ എന്‍ജിനുകളും ജീവനക്കാരേയും യു.എസ് കാനഡയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ബൈഡന് അറിയിച്ചു. കാട്ടുതീയെ തുടര്‍ന്ന് ഇതുവരെ 6.7 മില്യണ്‍ ഏക്കര്‍ വനം കത്തിനശിച്ചിട്ടുണ്ട്. ക്യുബെക് പ്രവിശ്യയിലാണ് കാട്ടുതീ ഏറ്റവും രൂക്ഷമായി തുടരുന്നത്.
തിങ്കളാഴ്ച വരെ ആസ്മാ രോഗികളോ ഹൃദയ സംബന്ധമായ രോഗമുള്ളവരോ അലര്‍ജി ഉള്ളവരോ ഏതെങ്കിലും തരത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരോ അടിയന്തര സാഹചര്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നാണ് അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: