പറവൂര്‍: കേരളത്തില്‍ നിരീശ്വരവാദവും ക്ഷേത്ര വിരുദ്ധ ആശയങ്ങളും കൊടികുത്തി വാഴുന്ന കാലഘട്ടത്തില്‍ ഹൈന്ദവസമാജത്തെ ഏകീകരിക്കുന്നതില്‍ മാധവ്ജിയുടെ പങ്ക് വലുതായിരുന്നുവെന്ന് സാമൂഹ്യ സമരസത സംസ്ഥാന സംയോജക് വി.കെ വിശ്വനാഥന്‍ പറഞ്ഞു. വെളിയത്തുനാട് തന്ത്ര വിദ്യാപീഠം സ്ഥാപകനും പ്രമുഖ ആദ്ധ്യാത്മികാചാര്യനുമായിരുന്ന പി. മാധവ്ജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ തന്ത്രവിദ്യാപീഠം രക്ഷാധികാരി പ്രൊഫ. പി.എം ഗോപി അധ്യക്ഷനായി. ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ ദീപ പ്രോജ്വലനം നടത്തി.
മാധവ്ജി അനുസ്മരണ സഭയുടെയും മാധവീയം പുരസ്‌കാരസഭയുടെയും ഉദ്ഘാടനം സംവിധായകന്‍ ശരത് എ. ഹരിദാസ് നിര്‍വഹിച്ചു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സി. ചന്ദ്രശേഖരന് മാധവീയം പുരസ്‌കാരം ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍ സമ്മാനിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ എം.പി.എസ്. ശര്‍മ്മ ആദരിച്ചു. പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.പി. രവിശങ്കര്‍, മണ്ണാറശാല സുബ്രമണ്യന്‍ നമ്പൂതിരി, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ടി.എം.എസ്. പ്രമോദ് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: