ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ അന്വേഷണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. ഇന്ത്യന്‍ ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഗുസ്തി താരങ്ങള്‍ നടത്തിവന്നിരുന്ന സമരവും താത്കാലികമായി നിര്‍ത്തിവച്ചുവെന്നും അറിയിച്ചു.
ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം നടന്നു വരുകയാണ്. ഇന്ന് ഉച്ചയോടെയാണ് അനുരാഗ് താക്കൂറിന്റെ ക്ഷണം സ്വീകരിച്ച് ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവര്‍ അദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയത്.
ഗുസ്തി താരങ്ങളുമായി ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി. ജൂണ്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അവര്‍ക്ക് ഉറപ്പും നല്‍കിയിട്ടുണ്ട്. ഡബ്ല്യുഎഫ്ഐ പ്രസിഡന്റിനുള്ള അടുത്ത തിരഞ്ഞെടുപ്പ് ജൂണ്‍ 30നകം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി പറഞ്ഞു. വനിത നയിക്കുന്ന ഒരു ആന്തരിക പരാതിപരിഹാര സമിതി ഗുസ്തി ഫെഡറേഷനില്‍ രൂപീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഗുസ്തിക്കാര്‍ക്കെതിരെ ചുമത്തിയ എല്ലാ എഫ്ഐആറുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ് ഭൂഷണ് സിങ്ങിനോടും കൂട്ടാളികളോടും വീണ്ടും തിരഞ്ഞെടുപ്പില്‍ നില്‍ക്കരുതെന്ന് ആവശ്യപ്പെടണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 15ന് മുമ്പ് പുതിയ പ്രതിഷേധങ്ങളൊന്നും നടത്തില്ലെന്ന് ഗുസ്തിക്കാര്‍ ഉറപ്പ് നല്‍കിയെന്നും താക്കൂര്‍ പറഞ്ഞു. അതേസമയം, ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരായ പോലീസ് അന്വേഷണം ജൂണ്‍ 15ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ബജ്റംഗ് പുയ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: