ബെല്‍ഗ്രേഡ് : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു സെര്‍ബിയയുടെ തലസ്ഥാനമായ ബെല്ഗ്രേഡിലെത്തി.
നിക്കോള ടെസ്ല വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സെര്‍ബിയയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയും ഇന്ത്യയിലെ സെര്‍ബിയ അംബാസഡര്‍ സിനിസ പവിക്കും ചേര്‍ന്ന് സ്വീകരിച്ചു.
ഗാന്ധിജേവ തെരുവില്‍ സ്ഥാപിച്ചിട്ടുളള മഹാത്മാഗാന്ധി പ്രതിമയില്‍ രാഷ്ട്രപതി മുര്‍മു പുഷ്പാര്‍ച്ചന നടത്തും. പിന്നീട് രാഷ്ട്രപതി ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും.
പ്രസിഡന്റ് അലക്സാണ്ടര്‍ വുസിക്കിന്റെ ക്ഷണപ്രകാരമാണ് ഇന്ന് മുതല്‍ 9ാം തീയതി വരെ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സെര്‍ബിയ സന്ദര്‍ശിക്കുന്നത്. ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതി സെര്‍ബിയ സന്ദര്‍ശിക്കുന്നത്.
ഇന്ത്യയില്‍ നിന്നുളള 20 അംഗ ബിസിനസ് പ്രതിനിധി സംഘവും സെര്ബിയയിലെത്തുന്നുണ്ട്. അസോച്ചം, ഫിക്കി, സിഐഐ എന്നീ സംഘടനകളില്‍ നിന്നുളള അംഗങ്ങളും ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: