ചെന്നൈ: പച്ചക്കൊടി വീശിയതോടെ വീണ്ടും കൊറമാണ്ഡല്‍ എക്സ്പ്രസ് മുന്നോട്ട് കുതിച്ചു. ഒഡിഷയിലെ തീവണ്ടി ദുരന്തത്തില്‍ 12 കോച്ചുകള്‍ പാളം തെറ്റി തകര്‍ന്ന കൊറമാണ്ഡല്‍ എക്സ്പ്രസിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പുനര്‍യാത്രയ്ക്ക് സജ്ജമാക്കിയത് ഇന്ത്യന്‍ റെയില്‍വേയുടെ മറ്റൊരു വിജയം. ഇതിനെല്ലാം മേല്‍നോട്ടം നല്കി ചുക്കാന്‍ പിടിച്ചത് മോദി സര്‍ക്കാരിലെ ചുറുചുറുക്കും കാര്യക്ഷമതയുമുള്ള റെയില്‍വേമന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്.
ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസാണ് ബുധനാഴ്ച വീണ്ടും യാത്ര ആരംഭിച്ചത്. ബുധനാഴ്ച രാവിലെ ഷാലിമാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കൊറമാണ്ഡല്‍ എക്സ്പ്രസ് ചെന്നൈയിലേക്ക് പുറപ്പെട്ടത്.
ഇത്രയും വലിയ അപകടം നടന്ന് 51 മണിക്കൂറിനുള്ളില്‍ ബാലസോര്‍ റെയില്‍വേ ട്രാക്ക് നേരെയാക്കുകയും ഇതിലൂടെ സര്‍വ്വീസ് നടത്തിയ ചരക്ക് തീവണ്ടികള്‍ക്ക് ശുഭയാത്ര നേരുകയും ചെയ്ത കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ് മറ്റൊരു അത്ഭുതം കൂടി കൊറമാണ്ഡലിന്റെ പുനര്യാത്രയിലൂടെ നടത്തിയിരിക്കുകയാണ്. അല്ലെങ്കില്‍ അപകടം നടന്ന സ്ഥലത്ത് 55 മണിക്കൂറുകളോളം ചെലവഴിച്ച് എല്ലാം നേരെയാക്കുകയും അപകടത്തെക്കുറിച്ച് വേരോടെ മനസ്സിലാക്കുകയെ ചെയ്ത ശേഷം മാത്രം ബാലസോറില്‍ നിന്നും ദല്‍ഹിയിലേക്ക് തിരിച്ച റെയില്‍മന്ത്രി മന്ത്രിമാര്‍ എങ്ങിനെ ആയിരിക്കണം എന്നതില്‍ പുതിയൊരു അധ്യായമാണ് എഴുതിച്ചേര്‍ത്തത്.
അപകടത്തിന് ശേഷം സര്‍വ്വീസ് പുനരാരംഭിച്ച കൊറമാണ്ഡല്‍ എക്സ്പ്രസിന് പച്ചക്കൊടി കാട്ടുന്നു:
ഹൗറയില്‍ നിന്നും ചെന്നൈയ്ക്ക് പുറപ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസ് ട്രെയിന്‍ ഒഡിഷയിലെ ബാലസോറില്‍ പാളം തെറ്റി ഓടി ചരക്ക് തീവണ്ടിയില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. മെയിന്‍ ലൈനിലേക്ക് പോകുന്നതിന് പകരം കൊറമണ്ഡല്‍ എക്സ്പ്രസ് എന്ന യാത്രാ തീവണ്ടി ലൂപ് ലൈനിലേക്ക് വഴി മാറി ഓടുകയും അവിടെ നിര്‍ത്തിയിട്ടിരുന്ന ഇരുമ്പയിറ് നിറച്ച് ചരക്ക് തീവണ്ടിയുടെ മേല്‍ വന്നിടിക്കുകയുമായിരുന്നു. 128 കിലോ മീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്സ്പ്രസ് വന്നിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ചില ബോഗികള്‍ തെറിച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് തീവണ്ടിയുടെ രണ്ട് കോച്ചുകളിന്മേല് ഇടിക്കുകയായിരുന്നു. 275 പേര് അപകടത്തില്‍ മരിച്ചു. 1000 പേര്‍ക്ക് പരിക്കേറ്റു.
കോറമാണ്ഡല്‍ എക്സ്പ്രസ് ഗതിമാറി ലൂപ് ലൈനിലേക്ക് മാറിയതിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന് കരുതുന്നു. കാരണം ബലസോര്‍ സ്റ്റേഷന് മാസ്റ്ററുടെ മുറിയിലെ ഇലക്ട്രോണിക് സര്‍ക്യൂട്ടിലെ സിഗ്നല്‍ കിട്ടിയാല്‍ മാത്രമേ കോറമാണ്ഡല്‍ ഗതിമാറി ഓടുകയുള്ളൂ. ആരാണ് ഈ ഇലക്ട്രോണിക് സര്‍ക്യൂട്ടില്‍ കോറമാണ്ഡല്‍ എന്ന യാത്രാതീവണ്ടിയോട് ഗതി മാറി ഓടാന്‍ നിര്‍ദേശം നല്‍കിയത് എന്നത് സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചതായി പറയുന്നു.
എന്തായാലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊറമാണ്ഡല്‍ എക്സ് പ്രസ് ട്രെയിനെ വീണ്ടും ഓടാവുന്ന സ്ഥിതിയിലേക്ക് മാറ്റിയത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ജാഗ്രതയോടെയുള്ള ഇടപെടല്‍ മൂലമാണ്. കൊറൊമാണ്ഡല്‍ എക്സ്പ്രസിന്റെ 12 കോച്ചുകള്‍ പാളം തെറ്റിയിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ള ബാലസോറിലെ റെയില്‍വേ ട്രാക്ക് ശരിയാക്കിയിരുന്നു. തിങ്കളാഴ്ച തന്നെ ഈ റൂട്ടില്‍ ഹൗറ-പുരി വന്ദേഭാരത് ട്രെയിന്‍ ഓടിയിരുന്നു. 51 മണിക്കൂറിനുള്ളില്‍ ബാലസോര്‍ റെയില്‍വേ ട്രാക്ക് നേരെയാക്കുകയും ഇതിലൂടെ സര്‍വ്വീസ് നടത്തിയ ചരക്ക് തീവണ്ടികള്‍ക്ക് റെയില്‍വേമന്ത്രി ശുഭയാത്ര നേരുകയും ചെയ്തിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അപകടം നടന്നതിന് ശേഷം 55 മണിക്കൂറുകളോളം ദുരന്ത സ്ഥലത്ത് തങ്ങുകയും റെയില്‍വേ ട്രാക്കുകളുടെ കേടുപാടുകള്‍ തീര്‍ത്ത് പുതിയ തീവണ്ടികള്‍ ഓടിത്തുടങ്ങുകയും ചെയ്ത ശേഷമാണ് അവിടെ നിന്നും മാറിയത്. ഇതോടെ റെയില്‍വേ മന്ത്രിയ്ക്ക് മുന്‍പ്രധാനമന്ത്രി ദേവഗൗഡയുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: