റിയാദ് : ഇന്റർനാഷണൽ യോഗ ഡേ ദിനാഘോഷത്തിന്റെ ഭാഗമായി ദിശ യൂടെ DISHA-Dedicated team for Indo Saudi Holistic Alighment). ആഭിമുഖ്യത്തിൽ “ദിശ യോഗ മീറ്റ് 2023” സംഘടിപ്പിക്കുകയാണ്. ജൂൺ 16 നു Real Madrid Academy Stadium Riyadh Schools, റിയാദിൽ ആണ് ആഘോഷങ്ങൾ നടക്കുന്നത്.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സമഗ്രമായ സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സൗദി അറേബ്യയിലെ മുഖ്യധാരയിലുള്ള സാമൂഹിക-സാംസ്കാരിക സംഘടനയാണ് DISHA (Dedicated team for Indo Saudi Holistic Alighment). ഇന്ത്യൻ എംബസി റിയാദ്, ജിദ്ദ കോൺസുലേറ്റ്, സൗദി യോഗ കമ്മിറ്റി, അറബ് യോഗ ഫൗണ്ടേഷൻ,സൗദി അറേബ്യയുടെ സാംസ്കാരിക പ്രൊജക്റ്റ് ആയ സലാം, എന്നിവയുമായി സഹകരിച്ച് നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ദിശ സൗദി അറേബ്യയിൽ ചെയ്തു വരുന്നു. റിയാദ്, ദമ്മാം, ജിദ്ദ എന്നീ 3 റീജിയണൽ കമ്മിറ്റികളിലായി ഏകദേശം 3145 ഓളം വോളന്റിയേഴ്‌സ് ദിശയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്.
സൗദി അറേബ്യയിലെ സ്പോർട്സ് മിനിസ്ട്രി യുടെ കീഴിലുള്ള ഒളിംപ്ക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി ചേർന്ന് എംബസ്സി ഓഫ് ഇന്ത്യ റിയാദിന്റെയും പ്രമുഖ വ്യവസായ ശൃഖലയായ ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെ ആണ് യോഗ ഡേ സംഘടിപ്പിക്കുന്നത്.
ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ എംബസികളിൽ നിന്നുള്ള അംബാസഡർമാർ, സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് പദ്മ ശ്രീ നൗഫ് അൽ മാർവായി, സൗദി യോഗ കമ്മിറ്റി CEO അഹമ്മദ് അൽസാദി, ഇറാം ഗ്രൂപ്പ് CMD യും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ Dr. സിദ്ദിഖ് അഹമ്മദ്, അറബ് യോഗ ഫൗണ്ടേഷൻ പ്രതിനിധി ലമീസ് അൽ സിദ്ദിഖ്, സലാം കൾചറൽ പ്രൊജക്റ്റ് പ്രീതിനിധി Dr. യാസർ ഫരജ് എന്നിവർ പങ്കെടുക്കും. ഇന്ത്യൻ അംബാസ്സഡർ ഡോ.സുഹേൽ അജാസ് ഖാൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ പദ്മശ്രീ നൗഫ് അൽ മാർവായി മുഖ്യ പ്രഭാഷണം നടത്തും. ദിശ സൗദി നാഷണൽ പ്രസിഡന്റു അധ്യക്ഷത വഹിക്കും. വി. രഞ്ജിത് സ്വാഗതവും, വി ഉണ്ണികൃഷ്ണൻ കൃതജ്ഞതയും അറിയിക്കും.
ആഘോഷങ്ങളുടെ ഭാഗമായി സൗദിയുടെ 3 റീജിയണൽ കമ്മിറ്റികളുടെയും നേതൃത്വത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
റിയാദിലെ പ്രവർത്തനങ്ങളെ ഏകോപിപ്പികുന്നതിനായി കനകലാൽ കൺവീനറായും രാജേഷ് മൂലവീട്ടിൽ കോ-കൺവീനർ ആയും 43 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.
അന്നേ ദിവസം വൈകിട്ട് 5 മണി മുതൽ പ്രവേശനം ആരംഭിക്കുന്നതാണ്. 7 മണി മുതൽ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇന്ത്യൻ ഗവർമെന്റിന്റെ ആയുഷ് മന്ത്രാലയം അവതരിപ്പിച്ച് UN ഇന്റർനാഷണൽ അംഗീകരിച്ച യോഗാ പ്രോട്ടോ കോൾ പ്രകാരം മാസ്സ് യോഗസെഷൻ, കുട്ടികളുടെ യോഗാഭ്യാസം, യോഗ വിഷയമാക്കിയ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
വാർത്താ സമ്മേളനത്തിൽ ദിശ സൗദി നാഷണൽ പ്രസിഡണ്ടും പ്രോഗ്രാം കൺവീനറും കനകലാൽ, റിയാദ് റീജിയണൽ ജനറൽ സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, കോ-കൺവീനറും റിയാദ് റീജിയണൽ കോർഡിനേറ്ററുമായ രാജേഷ് മൂലവീട്ടിൽ, ഫിനാൻസ് കമ്മിറ്റി കൺവീനർ അജേഷ്, ഇറാം ഗ്രൂപ്പ് റീജിയണൽ ഹെഡ് ഇർഫാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: