കൊച്ചി : താന്‍ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. 2020 അഡ്മിഷനില്‍ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വാക്കു മാറ്റി പറയുകയാണ്. തന്നേയും എസ്എഫ്ഐയേയും വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്നും ആര്‍ഷോ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
താന്‍ പരീക്ഷാ ഫീസ് അടച്ചുവെന്ന് വ്യാജ പ്രചാരണം നടത്തി. ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം വേണം. മാധ്യമങ്ങളിലും തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ വന്നു. അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ എസ്എഫ്ഐ സമര രംഗത്തേക്ക് വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. തനിക്കെതിരെ വ്യാജ വാര്‍ത്ത നല്കി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഇല്ലാതാക്കി കളയാം എന്നാണ് കരുതിയതെന്നും ആര്‍ഷോ വിമര്‍ശിച്ചു. തന്നെയും എസ്എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ പരീക്ഷ എഴുതാതെ പാസ്സായെന്ന മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ട സംഭവത്തില്‍ ആര്‍ഷോയുടെ വാദങ്ങളെല്ലാം ശരിയാണെന്ന വാദവുമായി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ജോയി വീണ്ടും രംഗത്ത് എത്തി. ആര്‍ഷോ 2021ല്‍ റീ അഡ്മിഷന് എടുത്തു. അതിനാലാണ് 2021 ബാച്ചിനൊപ്പം മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതെന്നാണ് പ്രിന്‍സിപ്പല്‍ ബുധനാഴ്ച രാവിലെ രംഗത്ത് എത്തിയത്.
എന്നാല്‍ ആര്‍ഷോ പരീക്ഷക്ക് ഫീസടക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും എന്‍ഐസി വെബ്സൈറ്റിനാണ് പിഴവുണ്ടായതെന്നാണ് പ്രിന്‍സിപ്പല്‍ ഇപ്പോള്‍ മാറ്റി പറയുന്നത്. ആര്‍ഷോ മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുകയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നെന്ന പ്രസ്താവനയും തിരുത്തി. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോ കുറ്റക്കാരനല്ല. എന്‍ഐസി വെബ്സൈറ്റിന് ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്‍ഐസി വെബ്സൈറ്റിനെതിരെ പരാതികള്‍ ഉയരുന്നുണ്ട്. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ട്.
നാലാം സെമസ്റ്ററിലാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്. മൂന്നാം സെമസ്റ്ററിലാണ് പുനഃപ്രവേശനം നേടിയതെന്ന വാര്‍ത്ത തെറ്റാണ്. അതിന്റെ രേഖ സഹിതമാണ് നേരത്തെ സംസാരിച്ചത്. എന്‍ഐസി വെബ്സൈറ്റില്‍ പറയുന്നത് മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തു എന്നതാണ്. എന്നാല്‍ കുട്ടികള്‍ വന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധിച്ചത്. അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഫീസടച്ചിട്ടില്ലെന്ന് വ്യക്തമായെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: