ന്യൂദല്‍ഹി : ഏറ്റവും വിലകൂടിയ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ രാജ്യത്തുടനീളം ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടും പ്രധാന് മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ രണ്ടായിരം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ അനുവദിച്ചത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചത്. സഹകരണ മേഖലയിലെ ഈ പ്രധാന സംരംഭം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സഹകരണ മന്ത്രി കൂടിയായ അമിത് ഷാ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാന് മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ രണ്ടായിരം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ അനുവദിക്കാന്‍ തീരുമാനമായത്. ഈ വര്‍ഷം ആഗസ്റ്റില്‍ 1000 ജന്‍ ഔഷധി കേന്ദ്രങ്ങളും ഡിസംബറോടെ 1000 കേന്ദ്രങ്ങളും തുറക്കും.
ഇത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ സംരംഭം ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വിവിധ മരുന്നുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കും.
മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്ന 9400-ലധികം പ്രധാന് മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം ഇതിനകം തുറന്നിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 1800 തരം മരുന്നുകളും 285 മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഉണ്ട്. ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ 50% മുതല്‍ 90% വരെ കുറഞ്ഞ നിരക്കില്‍ പ്രധാന് മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ലഭ്യമാണ്.
പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം തുറക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകര്‍ക്കുള്ള യോഗ്യതാ മാനദണ്ഡം ഡി. ഫാം അല്ലെങ്കില്‍ ബി. ഫാം ബിരുദമാണ്. ഏത് സംഘടനയ്ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും ജീവകാരുണ്യ സംഘടനകള്‍ക്കും ആശുപത്രികള്‍ക്കും മാനദണ്ഡം പാലിക്കുകയാണെങ്കില്‍ അതിന് അപേക്ഷിക്കാം.
പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം തുറക്കാന്‍ സ്വകാര്യ ഉടമസ്ഥതയിലോ വാടകയ്ക്കോ കുറഞ്ഞത് 120 ചതുരശ്ര അടി സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. ജന്‍ ഔഷധി കേന്ദ്രത്തിനായുള്ള അപേക്ഷാ ഫീസ് 5000 രൂപ.പ്രത്യേക വിഭാഗങ്ങളില്‍ നിന്നും പ്രത്യേക മേഖലകളില്‍ നിന്നുമുള്ള വര്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: