Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരുന്നുകള്‍ കുറഞ്ഞ വിലയില്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി; 2000 പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും

ഇത് പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 03:25 pm IST
in India

ന്യൂദല്‍ഹി : ഏറ്റവും വിലകൂടിയ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ രാജ്യത്തുടനീളം ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന  ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടും പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ രണ്ടായിരം പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളെ അനുവദിച്ചത് സംബന്ധിച്ച്  ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചത്. സഹകരണ മേഖലയിലെ ഈ പ്രധാന സംരംഭം  ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് കൂടുതല്‍  ഉപകാരപ്പെടുമെന്ന് പ്രധാനമന്ത്രി  പറഞ്ഞു.

കേന്ദ്ര സഹകരണ മന്ത്രി കൂടിയായ അമിത് ഷാ ആരോഗ്യ  മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ രണ്ടായിരം പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളെ അനുവദിക്കാന്‍ തീരുമാനമായത്.  ഈ വര്‍ഷം ആഗസ്റ്റില്‍ 1000 ജന്‍ ഔഷധി കേന്ദ്രങ്ങളും  ഡിസംബറോടെ 1000 കേന്ദ്രങ്ങളും തുറക്കും.

ഇത് പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളുടെ  വരുമാനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ സംരംഭം ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വിവിധ മരുന്നുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കും.

മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്ന 9400-ലധികം പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം ഇതിനകം തുറന്നിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 1800 തരം മരുന്നുകളും 285 മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഉണ്ട്. ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ 50% മുതല്‍ 90% വരെ കുറഞ്ഞ നിരക്കില്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ലഭ്യമാണ്.

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം തുറക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകര്‍ക്കുള്ള യോഗ്യതാ മാനദണ്ഡം ഡി. ഫാം അല്ലെങ്കില്‍ ബി. ഫാം ബിരുദമാണ്. ഏത് സംഘടനയ്‌ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും ജീവകാരുണ്യ സംഘടനകള്‍ക്കും ആശുപത്രികള്‍ക്കും  മാനദണ്ഡം  പാലിക്കുകയാണെങ്കില്‍ അതിന് അപേക്ഷിക്കാം.

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം തുറക്കാന്‍ സ്വകാര്യ ഉടമസ്ഥതയിലോ വാടകയ്‌ക്കോ കുറഞ്ഞത് 120 ചതുരശ്ര അടി സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. ജന്‍ ഔഷധി കേന്ദ്രത്തിനായുള്ള അപേക്ഷാ ഫീസ് 5000 രൂപ.പ്രത്യേക വിഭാഗങ്ങളില്‍ നിന്നും പ്രത്യേക മേഖലകളില്‍ നിന്നുമുള്ള വര്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവുണ്ട്.

Tags: narendramodiമന്‍സുഖ് മാണ്ഡവ്യപ്രധാനമന്ത്രിAmith shaമരുന്ന്വായ്പഔഷധഗുണംJan Oushadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.