ലക്നൗ: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, മകന് വിവേക് ഡോവല്‍, മലയാളി വ്യവസായി എം.എ. യൂസഫ് അലി എന്നിവര്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഓണ്‍ലൈന്‍ മാധ്യമായ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന് സ്കറിയക്ക് ലക്നൗ കോടതിയുടെ വാറന്റ് . ലക്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറന്റ് ആണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ കോടതി അയച്ച സമ്മന്‍സ് കൈപ്പറ്റിയതിന് ശേഷം ഷാജന് കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വാറന്റ് അയക്കാന്‍ കോടതി ഉത്തരവിട്ടത്.
ലക്നൗ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന് നായര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് കോടതി നടപടി. മറുനാടന്‍ മലയാളിയുടെ യൂ ട്യൂബ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകളാണ് കേസിനാധാരം. ഷാജന് സ്കറിയ അവതരിപ്പിച്ച വീഡിയോവിലെ ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തികരവും, സത്യവുമായി ഒരു ബന്ധവുമില്ല എന്നും വാദിഭാഗം കോടതിയില്‍ വാദിച്ചിരുന്നു..
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ള അജിത് ഡോവല്‍ തന്റെ മകന് കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസായതിനാലാണ് ആരും ചര്‍ച്ചയാക്കില്ലെന്ന് ഷാജന് സ്കറിയ ആരോപിച്ചിരു്നു. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള യൂസഫലി കള്ളപ്പണം ഇടപാട് നടത്തുമ്പോള്‍ ഒരു മാധ്യമങ്ങളും അതിനെ കുറിച്ച് വാര്‍ത്തയാക്കുന്നില്ലെന്നും ഷാജന് ആരോപിച്ചിരുന്നു. തുടര്‍ന്ന് ദോവലിന്റെ മകനും ലുലു ഗ്രൂപ്പുമായും കള്ളപ്പണ ഇടപാട് ഉണ്ടെന്ന തരത്തിലും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. ഇത് അപകീര്‍ത്തികരമാണെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ ജോഷിയാണ് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ക്ക് വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: