കൊച്ചി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ റീ അഡ്മിഷന് എടുത്തതെന്ന് മഹാരാജാസ് പ്രിന്‍സിപ്പല്‍. മാര്‍ക്ക് ലിസ്റ്റ് വിവാദം പുറത്തുവന്നതിന് പിന്നാലെ ഇത് തന്റേതല്ലെന്ന് അര്‍ഷോ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് പ്ിന്‍സിപ്പല്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടിട്ടുണ്ട്.
2021ലെ ബാച്ചിനൊപ്പമാണ് ആര്‍ഷോവിന്റെ റിസല്‍ട്ട് വന്നിരിക്കുന്നത്. 2020ലാണ് അഡ്മിഷന് എടുത്തതെങ്കിലും കൃത്യമായി ക്ലാസ്സില്‍ കയറാത്തതിനാല്‍ റോള്‍ ഔട്ടായി. ഇതിനെ തുടര്‍ന്ന് ആര്‍ഷോ 2021നൊപ്പം ആര്‍ഷോ പുനപ്രവേശനം നേടുകയുയിരുന്നു. പി.എം. ആര്‍ഷോ റീ അഡ്മിഷന് എടുത്തതിന്റെയും പരീക്ഷയ്ക്ക് അപേക്ഷിച്ച് ഫീസടച്ചതിന്റെയും രേഖകളും പ്രിന്‍സിപ്പാള്‍ പുറത്തുവിട്ടിട്ടുണ്ട്.
റീ അഡ്മിഷന് എടുത്തത് കൊണ്ടാണ് 2021 ബാച്ചിനൊപ്പം ഫലം പുറത്തുവന്നത്. റീ അഡ്മിഷന് എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേരില്‍ മാര്‍ക് ലിസ്റ്റ് പുറത്തിറങ്ങിയതിന് പിന്നില്‍ ഗൂഢാലോചനയാണെന്നാണ് ആര്‍ഷോ പ്രതികരിച്ചതിന് പിന്നാലെയാണ് മഹാരാജാസ് പ്രിന്‍സിപ്പല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടില്ലെന്നും പരീക്ഷ നടക്കുമ്പോള്‍ ജില്ലയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചത്. 2022 ഒക്ടോബര്‍ 26 ന് വന്ന ഫലത്തില്‍ ആബ്സന്റ് എന്നാണുള്ളത്. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന മാര്‍ക്ക് ലിസ്റ്റ് 2021 ബാച്ച് റെഗുലര്‍ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ പരീക്ഷ എഴുതാന്‍ താന്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാര്‍ക്ക് ലിസ്റ്റില്‍ ആണ് എന്റെ പേരുണ്ട് എന്ന നിലയിലാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ റിസള്‍ട്ടില്‍ മാത്രം വന്ന സാങ്കേതിക പ്രശ്നം നിഷ്കളങ്കമല്ലെന്നുമാണ് ആര്‍ഷോയുടെ ആപണം.
അതേസമയം ആര്‍ഷോ ജയിച്ചെന്ന ഫലം വന്നത് സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആര്‍ഷോയുടെ മാത്രമല്ല മറ്റ് കുട്ടികളുടെയും മാര്‍ക്ക് ലിസ്റ്റില്‍ സമാനമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: