ന്യൂദല്‍ഹി : ചില വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ അസാധാരണ വിലക്കയറ്റമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക അറിയിച്ച് സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ .ന്യൂദല്‍ഹിയില്‍ എയര്‍ലൈന്‍സ് ഉപദേശക സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ആശങ്ക അറിയിച്ചത്.ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
ചില റൂട്ടുകളില്‍, പ്രത്യേകിച്ച് നേരത്തെ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയിരുന്നവയില്‍ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ വര്ദ്ധനവാണുണ്ടായിട്ടുളളത്. ഇക്കാര്യം വിമാനകമ്പനികള്‍ സ്വയം പരിശോധിക്കണമെന്ന് ജ്യോതിരാധിത്യ സിന്ധ്യ ആവശ്യപ്പെട്ടു.
ദുരന്തസമയങ്ങളില്‍ മാനുഷികത കണക്കിലെടുത്ത് വിമാനകമ്പനികള്‍ ടിക്കറ്റുകളുടെ നിരക്ക് അധികമായി വര്‍ദ്ധിക്കാതെ ശ്രദ്ധിക്കണമെന്ന് സിന്ധ്യ നിര്‍ദ്ദേശിച്ചു.ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ യാത്രാസാമാനങ്ങള്‍ സൗജന്യമായി അവരുടെ വീടുകളില്‍ എത്തിച്ച് നല്‍കണമെന്നും മന്ത്രി വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: