ഹിന്ദൗണ്‍(രാജസ്ഥാന്): ഹിന്ദൗണിലെ ശിശുവാടികയില്‍ വൃക്ഷത്തൈ നട്ട് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹിന്ദൗണ്‍ ആദര്‍ശ് വിദ്യാമന്ദിറില്‍ നടന്നുവരുന്ന ആര്‍എസ്എസ് ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ശിശുവാടികയില്‍ പഞ്ചവടിയൊരുക്കിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഭൂമിപൂജയ്ക്കും വൃക്ഷപൂജയ്ക്കും ശേഷം പ്ലാവ്, മാവ്, വേപ്പ്, നെല്ലി, ചിക്കു എന്നീ അഞ്ച് ഫലവൃക്ഷങ്ങളുടെ തൈകളാണ് ഡോ. മോഹന്‍ഭാഗവത് നട്ടത്. പ്രകൃതിയെ ആരാധിക്കുന്നതാണ് ഭാരതത്തിന്റെ സംസ്കാരമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രകൃതി രാഷ്ട്രത്തിന്റെ തനിമയാണ്. അത് സംരക്ഷിക്കണം.
ലോകം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ വെല്ലുവിളികളെ മറികടക്കാന്‍ ഭാരതം മുന്നോട്ടുവയ്ക്കുന്ന പ്രകൃതിസൗഹൃദജീവിതം എന്ന സന്ദേശം വ്യാപകമാകണം. പ്രകൃതിയെ സംരക്ഷിക്കുക എന്നത് പ്രവര്ത്തിയിലെത്തണം. അത് സഹജമാവണം. സ്വയം പ്രകൃതിയുടെ ഭാഗമാണെന്ന ഭാവത്തോടെ വേണം അത് ചെയ്യാനെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
വര്‍ഗ് സര്‍വാധികാരി പ്യാരേലാല്‍ മീണ, കാര്യവാഹ് ഗേംദാലാല്, ക്ഷേത്രീയ പ്രചാരകന് നിംബറാം ക്ഷേത്രീയ സേവാപ്രമുഖ് ശിവലഹരി, പ്രാന്ത പ്രചാരകന് ബാബുലാല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പര്യാവരണ്‍ ഗതിവിധി ആഹ്വാനം ചെയ്ത ഒരു നാട് ഒരു വൃക്ഷം കാമ്പയിന്റെ ഭാഗമായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: