Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മുന്തിരി വള്ളികള്‍ തളിര്‍ത്തു: നൂറുമേനി കൊയ്ത സന്തോഷത്തില്‍ വീട്ടമ്മ

കാസര്‍കോട്ടെ കാലാവസ്ഥയിലും മുന്തിരി വിളയിക്കാമെന്ന് തെളിയിക്കുകയാണ് പിലിക്കോട് എരവില്‍ സ്വദേശിനി കെ.വി.ചന്ദ്രമതി എന്ന വീട്ടമ്മ. വീട്ടുമുറ്റത്ത് കായ്ച്ചു നില്‍ക്കുന്ന മുന്തിരിയുടെ മധുരം നുകരാന്‍ വിരുന്നുകാരെത്തുകയാണ്. നാലുവര്‍ഷം മുമ്പ് ഒരു വിനോദയാത്രയ്‌ക്ക് പോയപ്പോഴാണ് കൃഷി സ്‌നേഹിയായ ചന്ദ്രമതി 50 രൂപ കൊടുത്തു ഒരു വള്ളി വാങ്ങിയത്. ഒരു കൗതുകത്തിലാണ് വാങ്ങിയെങ്കിലും വെള്ളം നനച്ചും ജൈവവളം പ്രയോഗിച്ചും പരിപാലിച്ചു പരീക്ഷണ കൃഷിയിറക്കി. കനത്ത ചൂടില്‍ മുന്തിരി വിളയില്ല എന്നാണ് പറയാറ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2023, 08:49 pm IST
in Agriculture
വീട്ടുമുറ്റത്ത് കായ്ച്ചു നില്‍ക്കുന്ന മുന്തിരി തോട്ടത്തില്‍ ചന്ദ്രമതി

വീട്ടുമുറ്റത്ത് കായ്ച്ചു നില്‍ക്കുന്ന മുന്തിരി തോട്ടത്തില്‍ ചന്ദ്രമതി

ചെറുവത്തൂര്‍: കാസര്‍കോട്ടെ കാലാവസ്ഥയിലും മുന്തിരി വിളയിക്കാമെന്ന് തെളിയിക്കുകയാണ് പിലിക്കോട് എരവില്‍ സ്വദേശിനി കെ.വി.ചന്ദ്രമതി എന്ന വീട്ടമ്മ. വീട്ടുമുറ്റത്ത് കായ്ച്ചു നില്‍ക്കുന്ന മുന്തിരിയുടെ മധുരം നുകരാന്‍ വിരുന്നുകാരെത്തുകയാണ്. നാലുവര്‍ഷം മുമ്പ് ഒരു വിനോദയാത്രയ്‌ക്ക് പോയപ്പോഴാണ് കൃഷി സ്‌നേഹിയായ ചന്ദ്രമതി 50 രൂപ കൊടുത്തു ഒരു വള്ളി വാങ്ങിയത്. ഒരു കൗതുകത്തിലാണ് വാങ്ങിയെങ്കിലും വെള്ളം നനച്ചും ജൈവവളം പ്രയോഗിച്ചും പരിപാലിച്ചു പരീക്ഷണ കൃഷിയിറക്കി. കനത്ത ചൂടില്‍ മുന്തിരി വിളയില്ല എന്നാണ് പറയാറ്.  

എന്നാല്‍ മുന്തിരി വള്ളികള്‍ തളിര്‍ത്തു, നൂറുമേനി കൊയ്ത സന്തോഷത്തിലാണ് ഈ വീട്ടമ്മ. തൈകള്‍ തളിര്‍ത്തു വന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവയും അടുക്കള മാലിന്യങ്ങളും വളമായിട്ടു. ഇതോടെ എട്ടാം മാസം മുതല്‍ മുന്തിരി വിളയാന്‍ തുടങ്ങി. മുന്തിരി കായ്‌ക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം ആയെങ്കിലും ഇക്കുറിയാണ് ഏറ്റവും കൂടുതല്‍ വിളവെടുത്തത്. അസുഖം കാരണം വീട്ടിനുള്ളില്‍ മാത്രം കഴിയേണ്ട അവസ്ഥ വന്ന കാലത്താണ് മാനസിക ഉല്ലാസത്തിനായി പച്ചക്കറി കൃഷി ആരംഭിച്ചത്. അങ്ങനെയാണ് ഒരു പരീക്ഷണം എന്ന നിലയില്‍ മുന്തിരിവള്ളി വീട്ടുമുറ്റത്ത് വളര്‍ത്തിയതെന്ന് ഇവര്‍ പറഞ്ഞു.  

മുന്തിരിയെ കൂടാതെ പയര്‍, കോവയ്‌ക്ക, വഴുതന, തക്കാളി, ബീറ്റ് റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നുണ്ട്. ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമാണ് കടയില്‍ നിന്ന് വാങ്ങാറുള്ളത്. മകള്‍ സജിനയും ഭര്‍ത്താവ് സുമേഷും ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നുണ്ട്. മുന്തിരി കൃഷിയില്‍ വിജയം കണ്ടതോടെ ഇനി ആപ്പിളും ഉറുമാമ്പഴവും റമ്പൂട്ടാനും സപ്പോട്ടയും കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ 55 കാരി. കറുത്ത മുന്തിരി വിളഞ്ഞുനില്‍ക്കുന്ന ചന്ദ്രമതിയുടെ വീട്ടുമുറ്റം ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഒരു കൗതുക കാഴ്ചയാണ്.

Tags: keralakasargodkrishihousewife
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.