കൊച്ചി: പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ സഹോദര സ്ഥാപനമായ ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. അടുത്ത വര്‍ഷം പകുതിയോടെ ആകാശിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിക്കുമെന്നാണ് ബൈജൂസ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി പഠനപദ്ധതികള്‍ ലഭ്യമാക്കുന്ന ആകാശിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ് ഈ ഐപിഓ. ഐപിഒയ്ക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ ഓഹരി വില്‍പ്പനയ്ക്ക് വേണ്ട ബാങ്കിന്റെ നിയമനം ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണെന്ന് ബൈജൂസ് അറിയിച്ചു.
ഈ ഐപിഓയിലൂടെ അടുത്ത തലത്തിലേയ്ക്കുള്ള ആകാശിന്റെ വളര്‍ച്ചയ്ക്ക് വേണ്ട മൂലധനം സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ പദ്ധതികള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിക്കാന്‍ ഇതിലൂടെ സാധ്യമാകും.
ബൈജൂസ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആകാശിന്റെ വരുമാനത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണുണ്ടായത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4000 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: