ബ്രസല്‍സ് : ബെല്‍ജിയത്തിലെ മെര്ക്സെമില് നടന്ന ഇന്റര്‍നാഷണല്‍ ആന്റ്വെര്‍പ് അത്ലറ്റിക്സ് ഗാല എന്നറിയപ്പെടുന്ന ഫ്ലാന്‍ഡേഴ്സ് കപ്പ് 2023 അത്ലറ്റിക്സ് മീറ്റില്‍ പുരുഷന്മാരുടെ 100, 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ താരം അംലാന്‍ ബോര്ഗോഹെയ്ന്.10.70 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോര്ഗോഹെയ്ന് മീറ്റിലെ ഏറ്റവും വേഗമേറിയ താരമായി. 100 മീറ്റര്‍ ദേശീയ റെക്കോഡ് 10.25 സെക്കന്റില്‍ ഓടിയെത്തി അംലാന്‍ ബോര്ഗോഹെയ്ന് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
200 മീറ്ററില്‍ 25 കാരനായ ബോര്ഗോഹൈന് 20.96 സെക്കന്‍ഡില്‍ ഓടിയെത്തി. ഹോഫ്മാന്‍ 21.42, ജമൈക്കയുടെ സാമുവല്‍ റോവ് 21.88 എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
അതേസമയം, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സപ്ന കുമാരി ബെല്‍ജിയത്തിന്റെ ആംബര്‍ വാന്‍ഡന്‍ ബോഷിന് പിന്നിലായി 14.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.രണ്ട് വനിതകള്‍ മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: