ഡിസ്പൂര്‍: അസമിലെ വിവിധ ഗതാഗത പദ്ധതികള്‍ക്ക് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. നാഗോണ്‍ ബൈപാസ്-തെലിഗാവ്, തെലിഗാവ്-രംഗഗര എന്നിവയ്ക്കിടയിലുള്ള നാലുവരി പാത അദേഹം ഉദ്ഘാടനം ചെയ്തു. പിന്നാലെ മംഗള്‍ദായ് ബൈപ്പാസിനും അസമിലെ ദബോക്കപരാഖുവയ്ക്കിടയിലുള്ള നാലുവരിയ്ക്ക് തറക്കല്ലിടുകയും ചെയ്തു.
മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ, എംപി ദിലീപ് സൈകിയ, എംപി പ്രദ്യുത് ബോര്‍ഡോലി, അസം വനം പരിസ്ഥിതി മന്ത്രി ചന്ദ്ര മോഹന്‍ പടോവാരി എന്നിവര്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ. ഈ നാലു പദ്ധതികള്‍ക്കായി ആകെ 1450 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്.
നാഗോണ്‍ ബൈപാസ്തെലിഗാവ്, തെലിഗാവ്രംഗാഗര എന്നിവയ്ക്കിടയിലുള്ള 18 കിലോമീറ്റര്‍ നീളമുള്ള നാലുലെയ്ന് പാതയ്ക്ക് 403 കോടി രൂപയാണ് ചെലവ്. ഈ വിശാലമായ ഹൈവേ വടക്കന്‍ അസമിനും അപ്പര്‍ അസമിനും ഇടയിലുള്ള പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുകയും പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: