സുഹല്‍ : ജര്‍മ്മനിയിലെ സുഹലില് ഐ എസ് എസ് എഫ് ലോകകപ്പ് ജൂനിയര്‍ മത്സരങ്ങളില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരായ അഭിനവ് ഷായും ഗൗതമി ഭാനോട്ടും സ്വര്‍ണം നേടി.
ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ജോഡികളായ ഓഷ്യന്‍ മുള്ളര്‍-റൊമെയ്ന്‍ ഔഫ്രെരെ സഖ്യത്തെ 17-7 എന്ന സ്കോറിന് തോല്പിച്ചാണ് ഇന്ത്യന്‍ ടീം വിജയം നേടിയത്. ഓഷ്യന്‍ മുള്ളര്‍-റൊമെയ്ന്‍ ഔഫ്രെരെ സഖ്യത്തിന് പിന്നില്‍ രണ്ടാമതായാണ് ഇവര്‍ ഫൈനലിലെത്തിയത്.
രണ്ട് ദിവസത്തെ മത്സരത്തിനൊടുവില്‍ ഇന്ത്യക്ക് ഇപ്പോള്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണുളളത്.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ യഥാക്രമം സൈന്യം-അഭിനവ് ചൗധരി, സുരുചി ഇന്ദര്‍ സിങ്- ശുഭം ബിസ്ല സഖ്യത്തിലൂടെ ഇന്ത്യ രണ്ട് മെഡലുകള്‍ കൂടി നേടി.സൈന്യം-അഭിനവ് ചൗധരി സഖ്യം ജോഡി 12-16ന് കൊറിയന്‍ ജോഡികളായ കിം ജൂറി-കിം കാന്ഗ്യുന് സഖ്യത്തോട് പരാജയപ്പെട്ട് വെളളി നേടി. സുരുചി ഇന്ദര്‍ സിംഗ്- ശുഭം ബിസ്ല സഖ്യം ഉസെബ്കിസ്ഥാന്റെ നിഗിന സെയ്ദ്കുലോവ-മുഖമ്മദ് കമോലോവ് സഖ്യത്തെ 16-14 എന്ന സ്കോറിന് പരാജയപ്പെടുത്തി വെങ്കല മെഡല്‍ നേടി.
നേരത്തെ,സൈന്യം വനിതകളുടെ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: