ന്യൂദല്‍ഹി: ബിജെപി എംപിയും രാജ്യത്തെ ഗുസ്തി ഫെഡറേഷന്റെ തലവനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധിച്ച ഇന്ത്യയുടെ മുന്‍നിര ഗുസ്തി താരം സാക്ഷി മാലിക് സമരം അവസാനിപ്പിച്ച റെയില്‍വേയില്‍ തന്റെ ഡ്യൂട്ടി പുനരാരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമരമുഖത്തുള്ള ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തി രണ്ടു ദിവസം പിന്നിടുമ്പോഴാണ് സാക്ഷി സമരത്തില്‍ നിന്ന് പിന്മാറിയത്.
ഗുസ്തി താരങ്ങള്‍ ശനിയാഴ്ച വൈകുന്നേരം ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുകയും പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തിക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിഷയത്തില്‍ അനുകൂലമായ നിലപാടാണ് അമിത് ഷാ സ്വീകരിച്ചത്. സാക്ഷി മാലിക് പിന്മാറിയതോടെ ഗുസ്തി താരങ്ങളുടെ സമരം ഉടന്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു താരങ്ങളും ഉടന്‍ നിലപാട് പ്രഖ്യാപിക്കു. കര്‍ഷക നേതാവ് നരേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ സമരം ഹൈജാക്ക് ചെയ്യാന്‍ ശ്രമിം നടത്തുന്നതിനിടെയാണ് സാക്ഷി മാലിക് സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: