കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആരോഗ്യരംഗത്ത് സമഗ്രമായ സമീപനത്തോടെ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.. സ്വച്ഛ് ഭാരത് അഭിയാന്, ഫിറ്റ് ഇന്ത്യ മിഷന്, പോഷകാഹാര മിഷന്, മിഷന് ഇന്ദ്രധനുഷ്, ആയുഷ്മാന്‍ ഭാരത്, ജല്‍ ജീവന് മിഷന് എന്നിവയ്ക്ക് കീഴിലുള്ള നിരവധി സംരംഭങ്ങള്‍ ജനങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം രാജ്യത്തെ 60 കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് 5 ലക്ഷം രൂപ സൗജന്യമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ഏറെ ഉണ്ടായി.2013 14ല്‍ 387 ആയിരുന്ന മെഡിക്കല്‍ കോളേജുകള്‍ ഇന്ന് 648 ആയി ഉയര്‍ന്നു. എംബിബിഎസ് സീറ്റുകളുടെ എണ്ണം 51,000ല്‍ നിന്ന് 99,000 ആയി ഉയര്‍ന്നു. ബിരുദാനന്തര ബിരുദ സീറ്റുകള്‍ 31,000 ല്‍ നിന്ന് 64,000 ആയി വര്‍ധിക്കുകയും രാജ്യത്തുടനീളം 22 പുതിയ എയിംസ് സ്ഥാപിക്കുകയും ചെയ്തു. കോവിഡ് കാലഘട്ടത്തില്‍, 130 കോടി ഇന്ത്യക്കാര്‍ക്ക് 230 കോടിയിലധികം ‘ഇന്ത്യയില്‍ നിര്‍മ്മിച്ച’ കൊറോണ വാക്സിനുകള്‍ നല്കുന്ന പ്രവര്‍ത്തനം ഇന്ത്യയില്‍ നടന്നു. അമിത് ഷാ പറഞ്ഞു.
അമ്മയുടെ സേവനം ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നതാണെന്നും അമിത്ഷാ പറഞ്ഞു. 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ അമ്മ ഫൗണ്ടേഷന് 2 ഗ്രാമങ്ങളിലായി 1200ലധികം ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വീടുകള്‍ നിര്‍മ്മിച്ചു. ഇവ അമ്മയുടെ ഗ്രാമങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. 2015ലെ നേപ്പാള്‍ ഭൂകമ്പം, 2014 ജമ്മു കശ്മീര്‍ വെള്ളപ്പൊക്കം, 2014 ഫിലിപ്പീന്‍സ് ചുഴലിക്കാറ്റ്, ഇന്ത്യയിലും ശ്രീലങ്കയിലും 2004 സുനാമി, പോലുള്ള നിരവധി ഉദാഹരണങ്ങളുണ്ട് ഓരോ തവണയും അമ്മ തന്റെ അനുയായികളോടൊപ്പം ദുരിതബാധിതരായ നിരവധി ആളുകളെ സഹായിക്കാന്‍ വളരെ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ സ്വച്ഛതാ അഭിയാന് ത്വരിതപ്പെടുത്തുന്നതിന്, അമ്മ 200 കോടി രൂപ നല്കി, അതില്‍ 100 കോടി രൂപ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ കക്കൂസുകള്‍ നിര്‍മ്മിക്കാനും 100 കോടി കേരളത്തില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനും നല്കി. ഇതിനുപുറമെ, 45,000 വീടുകളുടെ നിര്‍മ്മാണവും ഒരു കോടിയോളം പാവപ്പെട്ടവര്‍ക്ക് ഓരോ വര്‍ഷവും ഭക്ഷ്യധാന്യങ്ങള്‍ നല്കുന്ന പരിപാടിയും അമ്മ നടത്തുന്നു. ്അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: