Categories: Kerala

ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ പണപ്പിരിവ്; അഡ്വ. സൈബി ജോസിനെതിരെ ഇഡി അന്വേഷണം

കേരളാഹൈക്കോടതിയിലെ ജഡ്ജിമാരെ കേസുകളില്‍ സ്വാധീനിക്കാനായി പണപ്പിരിവ് നടത്തിയ സംഭവത്തില്‍ അഡ്വ. സൈബി ജോസിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇക്കാര്യത്തില്‍ കേരള പൊലീസില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Published by

കൊച്ചി: കേരളാഹൈക്കോടതിയിലെ ജഡ്ജിമാരെ കേസുകളില്‍ സ്വാധീനിക്കാനായി പണപ്പിരിവ് നടത്തിയ സംഭവത്തില്‍ അഡ്വ. സൈബി ജോസിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇക്കാര്യത്തില്‍ കേരള പൊലീസില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിട്ടുണ്ട്.  

ചൊവ്വാഴ്ച സൈബി വിഷയത്തില്‍ ഇഡിയ്‌ക്ക് പരാതി നല്‍കിയ അഭിഭാഷകനോട് മൊഴി നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സൈബി വിഷയത്തില്‍ കേസ് അന്വേഷിച്ചിരുന്ന ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇഡി സൈബിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.  

എന്നാല്‍ സൈബിയ്‌ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് ബാര്‍ കൗണ്‍സില്‍ ഈ കേസ് തള്ളിയിരുന്നു. കേസില്‍ നിന്നും പിന്‍മാറാന്‍ അഞ്ച് ലക്ഷം രൂപ വാങ്ങി എന്നതാണ് സൈബി ജോസിനെതിരായി ഒരു പരാതിക്കാരന്റെ ആരോപണം. പരാതിക്കാരന്റെ ഭാര്യ നല്‍കിയ കേസ് പിന്‍വലിപ്പിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് സൈബി അഞ്ച് ലക്ഷം രൂപ വാങ്ങിയതെന്ന് പറയുന്നു. എന്നാല്‍ പണം നല്‍കിയിട്ടും കേസ് പിന്‍വലിച്ചതുമില്ല.  

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നും പണം വാങ്ങിയതായും പരാതിയുണ്ട്. ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നല്‍കാനെന്ന പേരില്‍ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന് നല്‍കാന്‍ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാന് നല്‍കാനെന്നു പറഞ്ഞ് 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് ഹൈക്കോടതിയിലെ നാല് അഭിഭാഷകര്‍ മൊഴി നല്‍കിയതായി ഹൈക്കോടതി വിജിലന്‍സ് റജിസ്ട്രാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക