മാലി: മാലദ്വീപ് സന്ദര്‍ശനം നടത്തുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മാലിദ്വീപ് പ്രസിഡന്റ് .ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനൊപ്പം അഡ്ഡു സിറ്റിയില്‍ വിനോദ സഞ്ചാര വികസന പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യയുടെ കൂടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ദ്വീപില്‍ സാമ്പത്തിക വികസനവും സമൃദ്ധിയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി വി മുരളീധരന് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര മേഖലയിലെ സഹകരണം ശക്തിപ്പെടുന്നതിലൂടെ അവസരങ്ങളുടെ വലിയ വാതില്‍ കൂടിയാണ് തുറക്കുന്നതെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.നിക്ഷേപ സൗഹൃദ രാഷ്ട്രമായി മാലദ്വീപ് മാറുന്നത് ഇന്ത്യന്‍ വ്യവസായികള്‍ക്കും നവോര്‍ജ്ജം നല്‍കും.
മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദുമായും മുരളീധരന് കൂടിക്കാഴ്ച നടത്തി.വികസനം, അഭിവൃദ്ധി, സുസ്ഥിരത എന്നിവയ്ക്കായി ഇരുരാജ്യങ്ങളും കൈകോര്‍ത്ത് മുന്നോട്ട് പോകേണ്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.മാലദ്വീപിന്റെ പുരോഗതിയിലും ജനാധിപത്യത്തിലും വിശ്വസ്ത പങ്കാളിയായി ഇന്ത്യ തുടരുമെന്നും ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: