തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ നാളെ ലോകപരിസ്ഥിതി ദിനത്തില്‍ (05.06.2023) മിഷന് ലൈഫ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
തിരുവനന്തപുരം ഐസിഡിഎസ്സുമായി ചേര്‍ന്ന് നടത്തുന്ന പരിപാടികള്‍ക്ക് വൈഎംഎ ഹാളില്‍ രാവിലെ 10ന് തുടക്കമാകും. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കേരള, ലക്ഷദ്വീപ് റീജിയന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിക്കും. സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ എന്‍.മായ ഐഎഫ്എസ് ഉദ്ഘാടനം ചെയ്യും.
പ്ലാസ്റ്റിക് സംസ്കരണം എന്ന വിഷയത്തില്‍ കേരള പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, പരിസ്ഥതി പ്രോഗ്രാം മാനേജര്‍ ഡോ.ജോണ്‍ സി. മാത്യുവും ജലസംരക്ഷണം എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് സയന്റിസ്റ്റ് ഡോ. സുവര്ണാദേവിയും ക്ലാസുകള്‍ നയിക്കും.
200ല്‍ അധികം വൃക്ഷത്തെകള്‍ പരിപാടിയില്‍ വിതരണം ചെയ്യും. ക്വിസ് മത്സരം, പാവനാടകം, സമ്മാനവിതരണം എന്നിവയും നടക്കും. പരിസ്ഥിതിക്കനുയോജ്യമായ ജീവിതശൈലി എന്ന ആശയം മുന്‍ നിര്‍ത്തിയാണ് മിഷന് ലൈഫ് ഉദ്യമത്തിന് കേന്ദ്രസര്‍ക്കാര്‍ 2022ല്‍ തുടക്കമിട്ടത്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായുള്ള വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തിലുള്ള ആഗോള ബഹുജന പ്രസ്ഥാനമായാണ് മിഷന് ലൈഫ് വിഭാവനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: