കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് നോട്ടീസ് നല്‍കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ ഇഡി സംഘം വി.എസ്. ശിവകുമാറിന് നോട്ടീസ് നല്‍കിയിരുന്നു. ഏറെ നാളുകളായി കോണ്‍ഗ്രസ് നേതാവിനെതിരെ അന്വേഷണം നടന്നു വരികയാണ്. വിഷയത്തില്‍ വിജിലന്‍സും അന്വേഷണം നടത്തിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലാണ്. മുമ്പ് ഇഡി നോട്ടീസ് നല്കിയ ഘട്ടത്തില്‍ വിഎസ് ശിവകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തില്‍ അന്വേഷണ സംഘം തന്നെ തീയ്യതി മാറ്റിയതാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം തനിക്കെതിരെ എന്‍ഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസ് രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമായിരുന്നു വി.എസ്. ശിവകുമാര്‍ മുമ്പ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: