കോഴിക്കോട്: ബീച്ചില്‍ പന്ത് കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥിളെ കാണാതായി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍(18), ആദില്‍ ഹസന്(16) എന്നിവരെയാണ് കാണാതായത്. കോഴിക്കോട് ബീച്ചില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.
പന്തു കളിക്കുന്നതിനിടെ തിരയിലേക്ക് പോയ ബോള്‍ എടുക്കാനായി ആദില്‍ കടലിലേക്ക് ഇറങ്ങി. എന്നാല്‍ അടിയൊഴുക്കുള്ള സമയമായതിനാല്‍ കടലില്‍ അകപ്പെട്ടു. അപകടം കണ്ടു നിന്ന ഹസനും മറ്റൊരു സുഹൃത്തും ആദിലിനെ രക്ഷിക്കാനായി കടലിലേക്ക് ഇറങ്ങി. പിന്നീട് മൂന്നുപേരെയും കാണാതാവുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. എന്നാല്‍ ആദിലിനെയും ഹസനെയും രക്ഷപെടുത്തിയെങ്കിലും തൊട്ടടുത്ത തിരയിൽ അവർ അകപ്പെടുകയായിരുന്നു. കണ്ടെത്താനായില്ല. ഇരുവരും പ്ലസ് ടു, പ്ലസ് വൺ വിദ്യാർഥികളാണ്.
പോലീസും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തുകയാണ്. ഉൾക്കടലിൽ ഇന്നലെ ശക്തമായ മഴയുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. അഞ്ച് കുട്ടികളാണ് രാവിലെ ഫുട്ബോൾ കളിക്കാനായി ബീച്ചിൽ എത്തിയത്. കളി തുടങ്ങി അൽപസമയത്തിനകമാണ് പന്ത് കടലിലേക്ക് പോയത്. ഇതിൽ ഒരു കുട്ടിക്ക് നീന്തൽ അറിയില്ലെന്ന് ഒപ്പമുള്ളവർ പറയുന്നു. കുട്ടികളുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: