ന്യൂദല്‍ഹി: റെയില്‍വേയില്‍ വര്‍ഷം തോറും വലിയ ദുരന്തങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയ സംഭവങ്ങളിലേക്ക് കണ്ണോടിച്ചാല്‍ അവ ധാരാളം. എന്നാല്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും റെയില്‍ പാളങ്ങള്‍ നവീകരിക്കുകയും ചെയ്തതോടെ അവ ക്രമണേ ഒഴിവായി തുടങ്ങിയിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം ട്രെയിനുമായി ബന്ധപ്പെട്ട് രണ്ട് വലിയ അപകടങ്ങള്‍ മാത്രമാണ്, ഉണ്ടായിട്ടുള്ളത്. അതില്‍ ഒന്നിന് റെയില്‍വേയുമായി ഒരു ബന്ധവുമില്ല. ഉത്സവം കാണാന്‍ ജനങ്ങള്‍ റെയില്‍വേ ട്രാക്കില്‍ ഇടിച്ചു കയറി നിന്നതാണ് അതിനു കാരണം.
1980നു ശേഷമുണ്ടായ അപകടങ്ങള്‍ മാത്രം നോക്കിയാല്‍മതി. 81ലാണ് ബിഹാറില്‍ ട്രെയിന്‍ പുഴയിലേക്ക് വീണ് 500 പേര് മരിച്ചത്. 88ലാണ് കൊല്ലം പെരുമണ്ണില്‍, ഐലന്‍ഡ് എക്സ്പ്രസ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 107 പേര് മരണമടഞ്ഞത്. അതേ വര്‍ഷം യുപിയില്‍ ട്രെയിന്‍ പാളം തെറ്റി 75 പേര് മരിച്ചു.
95ല്‍ യുപിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 400 പേര് മരിച്ചു. 97ല്‍ മധ്യപ്രദേശില്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പുഴയിലേക്ക് മറിഞ്ഞ് 81 പേര് മരിച്ചു. 98ല്‍ പഞ്ചാബില്‍ 212 പേരുടെ ജീവനെടുത്തത് ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ്. 99ല്‍ ആസാമില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 290 പേരും, 2001ല്‍ മംഗലാപുരം ചെന്നൈ എക്സ്പ്രസിന്റെ 6 ബോഗികള്‍ കോഴിക്കോട് കടലുണ്ടി പുഴിയില്‍ വീണ് 52 പേരും മരിച്ചു.
2002ല്‍ നൂറു പേരുടെ മരണത്തിനടയാക്കിയ ട്രെയിന്‍ ദുരന്തം, ബിഹാറില്‍ രാജധാരി എക്സ്പ്രസ് പുഴയിലേക്ക് മറിയുകയായിരുന്നു. 2010ലും വലിയ ദുരന്തമുണ്ടായി. ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി 148 പേര് മരിച്ചു.
2016ല്‍ വലിയ ട്രെയിന്‍ ദുരന്തമുണ്ടായി. യുപിയിലെ പുക്രയാനിനു സമീപം ഇന്‍ഡോര്‍ പാട്ന എക്സ്പ്രസ് പാളം തെറ്റി, 150 പേര് മരിച്ചു. അതിനു ശേഷം ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ല. 2018 ഒക്ടോബറില്‍ പഞ്ചാബില്‍ ദസറ ഉത്സവ ആഘോഷം കാണാന്‍ പാളത്തില്‍ തിങ്ങിക്കൂടിയവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറി 60 പേര് മരിച്ചു. പക്ഷെ അത് ട്രെയിന്‍ അപകടമല്ല. അതിനു ശേഷം കഴിഞ്ഞ രാത്രിയില്‍ ഒഡീഷയിലുണ്ടായ അപകടമാണ്. 288 ജീവനുകളാണ് പൊലിഞ്ഞത്.
റെയില്‍വേയില്‍ നവീകരണം കാര്യമായി നടപ്പാക്കിയ ശേഷമാണ് അപകടങ്ങള്‍ കുറഞ്ഞത്. അതിനാല്‍ തന്നെ ഒഡീഷയിലെ അപകടത്തിന്റെ കാരണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. പാളത്തിന്റെയോ ട്രെയിനിന്റെയോ സംവിധാനത്തിന്റെയോ തകരാര്‍ അല്ലെന്നും ലോക്കോ പൈലറ്റിന്റെ പിഴവാണ് കാരണമായതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്.
കവച് സുരക്ഷിതം; ഘടിപ്പിച്ചുവരുന്നതേയുള്ളു,
അപകടമുണ്ടായ പാതയില്‍ ആയിട്ടില്ല
റെയില്‍വേ സ്വന്തമായി വികസിപ്പിച്ച, ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള അത്യാധുനിക സംവിധാനമാണ് കവച്. ഒഡീഷയിലെ അപകടമുണ്ടായ ഉടന്‍ തന്നെ പുതിയ സംവിധാനം വെറും തട്ടിപ്പാണെന്ന മട്ടിലാണ് ആരോപണം ഉയരുന്നത്.
എന്നാല്‍ കവച് രാജ്യമൊട്ടാകെ ഘടിപ്പിച്ചുവരുന്നേയുള്ളു. അപകടമുണ്ടായ പാതയില്‍ ഇത് ഘടിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. ഇക്കാര്യം റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ്മ സ്ഥിരീകരിച്ചു. രണ്ട് ട്രെയിനുകള്‍ മുഖാമുഖം വരുമ്പോള്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്. ഒഡീഷയില്‍ രണ്ട് പാതകളിലൂടെ രണ്ടു ദിശയിലാണ് ട്രെയിനുകള്‍ പാഞ്ഞെത്തിയത്. ഇതില്‍ ഒരു ട്രെയിനിന്റെ പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിയുകയും മറിഞ്ഞു കിടക്കുന്ന ബോഗികളിലേക്ക് രണ്ടാമത്തെ ട്രെയിന്‍ പാഞ്ഞു കയറുകയുമായിരുന്നു.
ട്രെയിന്റെ ഓട്ടം കൃത്യമായി നിരീക്ഷിക്കുന്ന കവച്, സിഗ്നലിന്റെ പ്രവര്‍ത്തനം വഴിയാണ് കൂട്ടിയിടി തടയുന്നത്. അമിതവേഗമെങ്കില്‍ ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ച് നിയന്ത്രിക്കും.
കവചിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇത് വിജയപ്രദമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഒരു കിലോമീറ്റര്‍ റെയില്‍പ്പാതയില്‍ 50 ലക്ഷം രൂപ എന്ന കണക്കിലാണ് കവച് സുരക്ഷയ്ക്ക് വേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: