തിരുവനന്തപുരം: പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1958 മെയ് മാസം ആലപ്പുഴയില്‍ പ്രസംഗിക്കവേ മുസ്ളിം ലീഗിനെക്കുറിച്ച് പറഞ്ഞ് ഇപ്രകാരമാണ്.
‘ മുസ്ളിം ലീഗ് ലോകത്തിലെ എല്ലാ ദുഷിച്ച വികാരങ്ങളുടേയും സമാഹാരമാണ്. വിഭജന കാലത്തെ ദുഃഖകരവും ദാരുണവുമായ സംഭവങ്ങളല്ലാതെ മുസ്ലീം ലീഗ് മറ്റെന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് നിശ്ചയമില്ല.. കേരളത്തിലൊഴികെ ഇന്ത്യയിലെവിടെയും മുസ്ലീം ലീഗ് പതാകകള്‍ കാണുന്നില്ല. പലസംഘട്ടനങ്ങളുടേയും ദുഷിച്ച വികാരങ്ങളുടേയും ഒരു കൂട്ടമാണ് മുസ്ലീം ലീഗ്’:
കഴിഞ്ഞ ദിവസം അമേരിക്കയില്‍ പ്രസംഗിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു, മുസ്ലിം ലീഗ് തികച്ചും മതേതര പാര്‍ട്ടിയാണെന്ന്. മുസ്ലീം ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെക്കുറിച്ച് ചോദ്യം ചോദിച്ചയാള്‍ മുസ്ലീം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും കരുതുന്നതായും രാഹുല്‍ പറഞ്ഞു.
മുസ്ളീം ലീഗിനെകുറിച്ച് അമേരിക്കന്‍ മാധ്യമ പ്രവര്ത്തക്ന് ശരിക്കും പഠിച്ചിരുന്നോ എന്നതില്‍ സംശയം ഉണ്ടാകാം. പക്ഷേ രാഹുല്‍ സ്വന്തം മുതുമുത്തച്ഛനെ തള്ളിപ്പറയുന്നത് എന്തു പഠനത്തിനു ശേഷമാണ് എന്ന ചോദ്യമാണ് ഉയരുന്നത്
മുഹമ്മദ് ജിന്നയുടെ തീരുമാനപ്രകാരമാണ് മുസ്ലീം ലീഗിന്റെ ഇന്ത്യാ ചാപ്റ്റര്‍ രൂപീകരിച്ചതെന്ന സത്യം രാഹുലും പാര്‍ട്ടിയും തിരിച്ചറിയണം. ഇന്ത്യയെ വിഭജിച്ച മുഹമ്മദാലി ജിന്നയുടെ പാര്‍ട്ടിയാണ് ലീഗ്. ആ വിഭജനം നടന്നത് മതത്തിന്റെ പേരിലാണ്. 1948 ഡിസംബറിലെ മുസ്ലീം ലീഗിന്റെ കറാച്ചി സമ്മേളനത്തില്‍, ഇന്ത്യയില്‍ മുസ്ളിം ലീഗ് ഘടകം തുടങ്ങാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഇസ്ലാമിസ്റ്റായ മുഹമ്മദ് ഇസ്മയിലിനെയാണ് ജിന്ന നിയോഗിച്ചത്. അവരുടെ പിന്മുറക്കാരാണ് ലീഗുകാര്‍. ആശയപരമായി ഒരു മാറ്റവും ലീഗുകാരില്‍ ഇതേവരെ ഉണ്ടായിട്ടില്ല
ലീഗില്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസ് ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാര്‍ട്ടി ഒരക്ഷരം മിണ്ടുന്നില്ല. പിന്നെ എങ്ങിനെയാണ് ലീഗ് മതേതരപാര്‍ട്ടിയാവുക?
മുത്തപ്പൂപ്പനെ തള്ളിപ്പറയും മുന്‍പേ രാഹുല്‍ ശരിക്കു പഠിച്ചില്ലങ്കിലും ഓടിച്ചു വായിക്കുകയെങ്കിലും ചെയ്യണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: