സുള്ളിയ: മംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. 18 കാരിയായ രശ്മിതയാണ് മരിച്ചത്. രശ്മിതയുടെ മരണത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
മംഗളൂരു കഡബ താലൂക്കിലെ റെഞ്ചിലടി വില്ലേജിലെ നിഡ്മേരുവിവെ വീട്ടിലാണ് മരണം നടന്നത്. രവീന്ദ്ര എന്നയാളുടെ മകളാണ് രശ്മിത. വീട്ടില്‍ പൊടുന്നനെ കുഴഞ്ഞുവീണ ശേഷം മരണം സംഭവിക്കുകയായിരുന്നു.
രശ്മിതയ്‌ക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇത് മാറാതെ വന്നതോടെ പെൺകുട്ടി ചികിത്സ തേടിയിരുന്നു. അസുഖം കുറയാത്തതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളെല്ലാം പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അന്ന് രാത്രിയാണ് വീട്ടില്‍ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി (നഴ്‌സിംഗ്) വിദ്യാർത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: