തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ഇടതു പക്ഷത്തിന്റെ സോളാര്‍ സമരം അവസാനിപ്പിച്ചത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുതീര്‍പ്പിലൂടെയെന്ന് സിപിഐ നേതാവ് സി. ദിവാകരന്. തന്റെ ആത്മകഥയായ ‘കനല് വഴികളിലൂടെ’ എന്ന പുസ്തകത്തിലാണ്, സമരം അവസാനിപ്പിച്ചത് ഒത്തുതീര്പ്പിലൂടെയാണെന്ന് ദിവാകരന് വെളിപ്പെടുത്തിയിരിക്കുന്നത്.
വിഎസ് എന്ന മുഖ്യമന്ത്രിക്കൊപ്പം എന്ന 16-ാമത്തെ അധ്യായത്തിലാണ് സോളാര്‍ സമരം സംബന്ധിച്ച വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുമ്പോള്‍, തന്നെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചെന്നും തുടര്‍ന്നുണ്ടായ ചര്‍ച്ചയാണ് ഒത്തുതീര്‍പ്പു രാഷ്ട്രീയം വ്യക്തമാക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.
”…. സെക്രട്ടേറിയറ്റിനു മുന്നില്‍ രംഗം സ്ഫോടനാത്മകമായി. പോലീസും പട്ടാളവും വെറുതേ നോക്കി നിന്നു. ഭരണം സ്തംഭിച്ചു. നിര്‍ണായകമായ സന്ദര്‍ഭം. പെട്ടെന്ന് എനിക്കൊരു അറിയിപ്പു കിട്ടി. എകെജി സെന്ററിലെത്തണം. ഞാനവിടെ എത്തിയപ്പോള്‍ സഖാവ് പിണറായി വിജയനും വൈക്കം വിശ്വനും ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും കാത്തിരിക്കുകയായിരുന്നു. ”നമുക്ക് സമരം തത്ക്കാലം നിര്‍ത്തിവയ്ക്കണം. സര്‍ക്കാര്‍ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് സോളാര്‍ കേസ് അന്വേഷിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു.” ഞാന്‍ എകെജി സെന്ററിന്റെ പടികളിറങ്ങി. സമരത്തിന്റെ അന്ത്യനിമിഷങ്ങളില്‍ എന്തു നടന്നു എന്നതിനെക്കുറിച്ച് ഒന്നും ഞാന്‍ രേഖപ്പെടുത്തുന്നില്ല. ഒരുകാര്യം വ്യക്തമായി. വിഎസിന്റെ സമര ജീവിതത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും.” ഇതോടെ സമരം അവസാനിപ്പിച്ചത് കോണ്‍ഗ്രസുമായുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ രാജിവയ്ക്കും വരെ സെക്രട്ടേറിയറ്റ് വളയുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുപക്ഷം അന്ന് സമരം ആരംഭിച്ചത്. ഇതനുസരിച്ച് അന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടെ സെക്രട്ടേറിയറ്റിനു മുന്നില്‍ കിടന്നുറങ്ങി. എന്നാല്‍ 48 മണിക്കൂര്‍ കഴിയും മുമ്പേ സമരം പിന്‍വലിക്കുന്നെന്ന് എകെജി സെന്ററില്‍ നിന്ന് അറിയിപ്പുണ്ടായി. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാലാണ് സമരം പിന്‍വലിക്കുന്നതെന്നായിരുന്നു ന്യായീകരണം.
അപ്രധാന ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണം അംഗീകരിച്ചു എന്നത് ചൂണ്ടിക്കാട്ടിയുള്ള പിന്‍വാങ്ങലില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. സമരം അവസാനിപ്പിച്ചത് ഇടത്-വലത് പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് ബിജെപി അന്നേ ആരോപിച്ചിരുന്നു. ഒത്തുതീര്‍പ്പിലെത്തിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ സി. ദിവാകരന് ആത്മകഥയില്‍ പറഞ്ഞിട്ടില്ല. സമരം ഒതുക്കിത്തീര്‍ത്തതിന്റെ കൂടുതല്‍ കാര്യങ്ങള്‍ സി. ദിവാകരന് മറച്ചുവയ്ക്കുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
,
പ്രതികരിക്കാൻ ഇവിടെ എഴുതുക: