ആലുവ: എറണാകുളം ജില്ലയിലെ ഒരു ലക്ഷം വീടുകളില്‍ ഒരു ലക്ഷം ആര്യവേപ്പ് തൈകള്‍ വിതരണം ചെയ്യുന്ന, ശ്രീമന്‍ നാരായണന്റെ എട്ടാമത് വൃക്ഷയജ്ഞം പദ്ധതി പരിസ്ഥിതിദിനമായ ജൂണ്‍ 5ന് ആരംഭിക്കും. ചടങ്ങില്‍ ജനപ്രതിനിധികളും സാംസ്കാരിക പ്രമുഖരും പങ്കെടുക്കും. ഔഷധാലയം എന്നറിയപ്പെടുന്ന ആര്യവേപ്പിന് അന്തരീക്ഷ വായു ശുദ്ധീകരിക്കാനും
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമുള്ള പ്രത്യേക കഴിവുണ്ട്. 50 വൃക്ഷങ്ങള്‍ക്കു സമം ഒരു ആര്യവേപ്പെന്നാണ് പഴമൊഴി. ശ്രീമന്‍ നാരായണന് കഴിഞ്ഞ ഏഴു വൃക്ഷയജ്ഞങ്ങളിലായി മൂന്ന് ലക്ഷം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തിട്ടുണ്ട്. പ്രധനമന്ത്രിയുടെ മന് കി ബാത്തില്‍ ശ്രീമന്‍ നാരായണന്റെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: