രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് കഴിഞ്ഞ ഒമ്പതുവര്‍ഷത്തില്‍ നല്‍കിയത്. വികസനത്തിന് വലിയ ഉത്തേജനം എന്ന നിലയില്‍, സംസ്ഥാനത്തെ ഹൈവേകളുടെ വികസനത്തിന് മോദി സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്കി. അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മികച്ച ശ്രമമാണ് നല്‍കിയത്. കേരളത്തില്‍ മോദിസര്‍ക്കാരിനും കീഴില്‍ ലഭിച്ച റോഡ് വികസനം ഇതിന് മികച്ച ഉദാഹരണമാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്ത് മൂന്നു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ റോഡുകളും ദേശീയ പാതകളും വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തില്‍ വ്യവസായ ഇടനാഴികള്‍ സംസ്ഥാനത്തിന്റെ വികസന പാതയില്‍ നിര്‍ണായക ഘടകമാണ്. നിര്‍ദിഷ്ട വ്യവസായ ഇടനാഴികളില്‍ സംസ്ഥാനത്ത് ഏകദേശം 810 കി.മീ ഉള്‍പ്പെടുന്നു(തൂത്തുക്കുടി കൊച്ചി (കേരളത്തില്‍ 166 കി.മീ) മുംബൈ കന്യാകുമാരി (കേരളത്തില്‍ 644 കി.മീ)).
എന്‍എച്ച് 544, 744, 66, 766, 966, 966 എ, 966 ബി, 183, 183 എ, 85, 185 എന്നിങ്ങനെ 1,781.57 കിലോമീറ്റര്‍ ദേശീയ പാതയാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ ആശയത്തോടെ സര്‍വസ്പര്‍ശിയായ വികസനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
മുംബൈ-കന്യാകുമാരി വ്യാവസായിക ഇടനാഴിയുടെ 600 കിലോമീറ്റര്‍ കേരളത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് കാസര്‍കോട്, തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.
കേരളത്തില്‍ വരാനിരിക്കുന്ന പ്രധാന റോഡ് പദ്ധതികള്‍:
Sl No | Route |
1 |
Kadampattukonam – Shenkottai Greenway |
2 |
Thiruvananthapuram – Angamaly Bypass |
3 |
Palakkad – Kozhikode Bypass |
4 |
Malappuram – Mysore Greenway |
5 |
Kochi – Thoothukudi Expressway |
5 |
Vizhinjam- Paripally Ring Road |
6 |
A six-lane road parallel to MC road |
120 കി.മീ പാലക്കാട്-മലപ്പുറം-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ, 120 കി.മീ പാലക്കാട്-മലപ്പുറം-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ, 59 കി.മീ ചെങ്കോട്ട-കൊല്ലം ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഉള്‍പ്പെടുന്ന 21,271 കോടി രൂപയുടെ ആറു പദ്ധതികളാണ് സംസ്ഥാനത്ത് ഉടന്‍ വരാന്‍ പോകുന്നത്. സംസ്ഥാനത്ത് ആറുവരി ദേശീയ പാതവികസനം നടന്നുവരുകായാണ്. പാരിപ്പള്ളി കടമ്പാട്ടുകോണം മുതല്‍ കൊല്ലം ബൈപാസ് വരെയുള്ള ഭാഗത്തിന്റെ വികസനത്തിന് 2,704.64 കോടി രൂപ. കായംകുളം കൊറ്റംകുളങ്ങര ബൈപാസിന് 2,835.24 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.
ഇതിനു പുറമെ ഭാരത്മാല പരിയോജന പദ്ധതിക്ക് കീഴില്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് മൂന്ന് പ്രധാന പദ്ധതികള്‍ നടപ്പാക്കി. ബേപ്പൂര്‍ തുറമുഖത്തിലേക്കുള്ള നദിക്കര തുറമുഖ റോഡ് വികസനം, കൊല്ലം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ വീതികൂട്ടല്‍, അഴീക്കല്‍ തുറമുഖം-എന്‍എച്ച് ബൈപാസും വീതി കൂട്ടലും നടപ്പാക്കി.
65,000 കോടി മുതല്‍ മുടക്കില്‍ കേരളത്തിലെ എന്‍എച്ച് 66ന്റെ 1,100 കിലോമീറ്റര്‍ വികസനം തുടങ്ങിയ വന്‍കിട പദ്ധതികളെ സംയോജിപ്പിച്ച് 2021-22ല്‍ പ്രഖ്യാപിച്ച ഒരു കൂട്ടം പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ വികസന അനുഭവം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നു. 2021ല്‍ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം സെക്ഷനിലെ ദേശീയപാത 66ന്റെ വീതി കൂട്ടുന്നതിനും റെയില്‍വേ ട്രാക്കുകളുടെ ഇരട്ടിപ്പിക്കലിനും 55,000 കോടി രൂപ അനുവദിച്ചു. ഇത് തിരുവനന്തപുരം മുതല്‍ കര്‍ണാടകയിലെ മംഗലാപുരം വരെയുള്ള 634 കിലോമീറ്റര്‍ റോഡു വഴിയുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം പിന്നോക്കം നില്ക്കുന്ന സാഹചര്യത്തില്‍, 3,465.82 കോടി രൂപ ചെലവില്‍ തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ മുതല്‍ എറണാകുളത്തെ ഇടപ്പള്ളി വരെയുള്ള ദേശീയപാത66 ന്റെ ആറുവരിപ്പാത ആക്കാന്‍ 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.
ഐസിടിടി (ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍) ഭാഗമായി വല്ലാര്‍പാടത്തെ കളമശ്ശേരിയുമായി ബന്ധിപ്പിക്കുന്നതിന് മൊത്തം 571 കോടി ചെലവില്‍ നാലുവരി ദേശീയ പാതയും സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തു. ഈ പദ്ധതിയില്‍ കൊച്ചിയില്‍ അറബിക്കടലിന്റെ കായലിലൂടെ 8.721 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു തുറമുഖ കണക്റ്റിവിറ്റി ഹൈവേയുടെ നിര്‍മ്മാണം ഉള്‍പ്പെട്ടിരുന്നു. ഈ ഹൈവേ കൊച്ചി തുറമുഖത്തേക്ക് ചരക്ക് നീക്കത്തിനായി വടക്ക്തെക്ക് ഇടനാഴിയെ ബന്ധിപ്പിക്കുന്നു, അതുവഴി ചരക്ക് ഗതാഗതം സുഗമമാക്കുന്നു.
No | Stretch | Length (in km) | Total Cost (in crores) |
1 |
Karode- Mukkola (Thiruvananthapuram) | 16.02 | 1147.79 |
2 |
Mukkota-Kazhakoottam (Thiruvananthapuram) | 24.998 | 1038.35 |
3 |
Kazhakootam In- Technopark Jn (TVM) | 2.721 | 304.63 |
4 |
Kazhakootam – Kadampattukonam (Kollam) | 29.83 | 3685 |
5 |
Kadampattukonam – Kollam Bypass (Kollam) | 31.25 | 3023.78 |
6 |
Kollam Bypass – Kottukulangara (Kollam) | 31.5 | 3351.23 |
7 |
Kottukulangara – Paravoor (Alappuzha) | 37.5 | 3175.8 |
8 |
Paravoor – Thuravoor (Alappuzha) | 37.9 | 2638.67 |
9 |
Thuravoor – Aroor (Elevated Highway) Alappuzha | 12.75 | 2927.21 |
10 |
Aroor-Vyttila-Edappally (Ernakulam) | 16.75 | 184 |
11 |
Edappally – Kodungallur (Ernakulam) | 26.03 | 3064.11 |
12 |
Kodungallur – Thalikulam (Thrissur) | 28.84 | 2582.77 |
13 |
Thalikulam – Kappirikkad (Thrissur) | 33.17 | 3923.82 |
14 |
Kappirikkad – Valanchery (Malappuram) | 37.35 | 3783.03 |
15 |
Valanchery – Ramanattukara (Malappuram) | 39.68 | 4700.15 |
16 |
Paloli Bridge (Kozhikode) | 2.1 | 211.61 |
17 |
Ramanattukara Jn- Vengalam Jn (Kozhikode) | 28.4 | 1862.77 |
18 |
Vengalam – Azhiyur (Kozhikode) | 40.8 | 3710.48 |
19 |
Thalassery – Mahe Bypass Jn (Kannur) | 18.6 | 1300 |
20 |
Muzhappilangad – Taliparamba (Kannur) | 29.948 | 3319.22 |
21 |
Taliparamba – Neeleswaram (Kasaragod) | 40.11 | 3799.66 |
22 |
Neeleswaram – Chengala (Kasaragod) | 37.268 | 2348.84 |
23 |
Neeleswaram Town ROB (Kasaragod) | 0.78 | 83.16 |
24 |
Chengala – Thalappady (Kasaragod) | 39 | 2430.13 |
Total | 643.295 | 58,596.21 |
നിലവില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനാ പദ്ധതിയാണ് എന്‍എച്ച് 66ന്റെ വീതി കൂട്ടല്‍. എന്‍എച്ച് 66 45മീറ്റര്‍ വീതി കൂട്ടുകയാണ് ലക്ഷ്യം. ഒമ്പതു ജില്ലകളിലൂടെ കടന്നുപോകുന്ന എച്ചിന് 643.295 കിലോമീറ്റര്‍ ദൂരമുണ്ട്. ഇതിന് 58,596.21 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി 24 ഭാഗങ്ങളായി തിരിച്ചാണ് വികസനം സാധ്യമാക്കുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 25% വിഹിതമായി കേരളം 5580 കോടി രൂപ എന്‍എച്ച്എഐക്ക് കൈമാറുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മികച്ച പിന്തുണയാണ് ചരക്ക് സേവനത്തിനും ഗതാഗത വളര്‍ച്ചയ്ക്കും കേരളത്തിനായി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: