Categories: Kerala

സൈക്കിള്‍ റാലിയും കടല്‍ത്തീര ശുചീകരണ യജ്ഞവും സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

നാളെ രാവിലെ 7.30 മണിക്ക് ശംഖുമുഖം ബീച്ചില്‍ നിന്നാരംഭിക്കുന്ന സൈക്കിള്‍ റാലി വെട്ടുകാട് ബീച്ചില്‍ അവസാനിക്കും. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കേരള, ലക്ഷദ്വീപ് റീജിയന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐഐഎസ്, ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ഗ്രൂപ് കമാന്‍ഡര്‍ എന്‍സിസി തിരുവനന്തപുരം എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.

Published by

തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെയും മിഷന്‍ ലൈഫിന്റെയും ഭാഗമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, കേരള നേവല്‍ യൂണിറ്റ് എന്‍സിസിയുമായി ചേര്‍ന്ന് സൈക്കിള്‍ റാലിയും കടല്‍ത്തീര ശുചീകരണ യജ്ഞവും നടത്തും.

നാളെ രാവിലെ 7.30 മണിക്ക് ശംഖുമുഖം ബീച്ചില്‍ നിന്നാരംഭിക്കുന്ന സൈക്കിള്‍ റാലി വെട്ടുകാട് ബീച്ചില്‍ അവസാനിക്കും. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കേരള, ലക്ഷദ്വീപ് റീജിയന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐഐഎസ്, ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ഗ്രൂപ് കമാന്‍ഡര്‍ എന്‍സിസി തിരുവനന്തപുരം എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.

വൃക്ഷത്തൈ നടല്‍, വൃക്ഷത്തൈ വിതരണം, മത്സരങ്ങള്‍, ലഘുനാടകം എന്നിവയും നടക്കും. പരിസ്ഥിതിക്കനുയോജ്യമായ ജീവിതശൈലി എന്ന ആശയം മുന്‍ നിര്‍ത്തിയാണ് മിഷന്‍ ലൈഫ് ഉദ്യമത്തിന് കേന്ദ്രസര്‍ക്കാര്‍ 2022ല്‍ തുടക്കമിട്ടത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായുള്ള വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തിലുള്ള ആഗോള ബഹുജന പ്രസ്ഥാനമായാണ് മിഷന്‍ ലൈഫ് വിഭാവനം ചെയ്തിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക