Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാടിനുള്ളില്‍ ഓര്‍മകളിലൊതുങ്ങി കുന്നത്തുമലയിലെ ഏകാധ്യാപകവിദ്യാലയം

കാടിനകത്ത് ഓര്‍മകളിലൊതുങ്ങി അമ്പൂരിയിലെ കുന്നത്തുമലയിലെ ഏകാധ്യാപക വിദ്യാലയം ഇപ്പോഴും അവിടെയുണ്ട്. രണ്ട് പതിറ്റാണ്ടു കാലം അക്ഷരം പൂത്തുനിന്ന ഈ വിദ്യാലയം തേടി ഇനിയാരും ഇവിടെ എത്താനില്ല. കാട്ടിടവഴിയും വനത്തിന്റെ പച്ചത്തലപ്പും താണ്ടി കാട്ടുവള്ളികള്‍ക്കും വന്യമൃഗങ്ങള്‍ക്കുമിടയിലൂടെ അക്ഷര മധുരം നുകരാനെത്തുന്ന കുരുന്നുകളും ഏകാധ്യാപികയും ഇവിടം കടന്നു പോയിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു.

Janmabhumi Online by Janmabhumi Online
Jun 2, 2023, 06:25 pm IST
in Kerala
കുന്നത്തുമലയിലെ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ഉഷ ടീച്ചര്‍

കുന്നത്തുമലയിലെ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ഉഷ ടീച്ചര്‍

FacebookTwitterWhatsAppTelegramLinkedinEmail

സജിചന്ദ്രന്‍

തിരുവനന്തപുരം: കാടിനകത്ത് ഓര്‍മകളിലൊതുങ്ങി അമ്പൂരിയിലെ കുന്നത്തുമലയിലെ ഏകാധ്യാപക വിദ്യാലയം ഇപ്പോഴും അവിടെയുണ്ട്. രണ്ട് പതിറ്റാണ്ടു കാലം അക്ഷരം പൂത്തുനിന്ന ഈ വിദ്യാലയം തേടി ഇനിയാരും ഇവിടെ എത്താനില്ല. കാട്ടിടവഴിയും വനത്തിന്റെ പച്ചത്തലപ്പും താണ്ടി കാട്ടുവള്ളികള്‍ക്കും വന്യമൃഗങ്ങള്‍ക്കുമിടയിലൂടെ അക്ഷര മധുരം നുകരാനെത്തുന്ന കുരുന്നുകളും ഏകാധ്യാപികയും ഇവിടം കടന്നു പോയിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു.

നാടെങ്ങും വിദ്യാലയങ്ങള്‍ പ്രവേശനോത്സവത്തിന്റെ തയ്യാറെടുപ്പുകളില്‍ മുഴുകുമ്പോഴും കുരുത്തോല തോരണങ്ങളും പ്ലാവിലത്തൊപ്പികളുമായി പ്രവേശനോത്സവം നടത്തിയ വനവാസി മേഖലയിലെ ഏകാധ്യാപക വിദ്യാലയത്തെ മറക്കാത്ത ഒരു അധ്യാപികയുണ്ട്. പതിറ്റാണ്ടുകള്‍ പരിമിതികളുടെയും പരാധീനതകളുടെയും ഭാണ്ഡവും പേറി പുഴയും മലയും താണ്ടി വനവാസി കുട്ടികള്‍ക്ക് അക്ഷരം പകരാനെത്തിയ കാടിന്റെ സ്വന്തം ഉഷ ടീച്ചര്‍. ഒരിറ്റു നൊമ്പരത്തോടെയല്ലാതെ ആ അധ്യാപനക്കാലം ഓര്‍ത്തെടുക്കാനാകില്ല ടീച്ചര്‍ക്ക്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തിലാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നടപ്പാക്കിയത്. വിദ്യാര്‍ഥികളെ സമീപത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലാക്കി. കൂടുതല്‍ കുട്ടികളും ഹോസ്റ്റല്‍ സൗകര്യമുള്ള സ്‌കൂളുകളിലെത്തിയപ്പോള്‍ കുറച്ചുപേര്‍ സമീപത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നു പഠനം തുടരുന്നു. അധ്യാപികയായ ഉഷ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്വീപ്പറായി ജോലിയില്‍ പ്രവേശിച്ചു.  

അമ്പൂരി പഞ്ചായത്തിലെ തൊടുമലവാര്‍ഡില്‍ 1999-ലാണ് ഏകാധ്യാപക വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഒന്നു മുതല്‍ നാലാം ക്ലാസ് വരെ പതിമൂന്ന് വനവാസി വിദ്യാര്‍ഥികളാണ് അവസാനം ഇവിടെ പഠിച്ചിരുന്നത്. ജില്ലയില്‍ 13 ഏകാധ്യാപക വിദ്യാലയങ്ങളാണ് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റിയ ഏകാധ്യാപകരുടെ ദൃഢനിശ്ചയത്തോടു കൂടിയ പ്രവര്‍ത്തനമാണ് കാടിന്റെ മക്കള്‍ക്ക് അക്ഷരം പകര്‍ന്നത്. ഡിപിഇപി പദ്ധതി പ്രകാരം ഇരുപത് വര്‍ഷം മുമ്പാണ് ഉഷടീച്ചര്‍ കുന്നത്തുമലയിലെ ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയായെത്തുന്നത്.

സമുദ്രനിരപ്പില്‍ നിന്നും ആറായിരത്തിലധികം അടി ഉയരത്തിലാണ് കുന്നത്തുമലയിലെ ഏകാധ്യാപക വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാടും മലയും കടത്തു വള്ളത്തില്‍ പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചാലേ കുന്നത്തുമലയിലെ അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തില്‍ എത്താന്‍ കഴിയൂ. പുതിയൊരു വിദ്യാഭ്യാസ വര്‍ഷം തുടങ്ങുമ്പോള്‍ ഓര്‍മകളിലൊതുങ്ങി വിദ്യാര്‍ഥികളും അധ്യാപികയുമില്ലാതെ കുന്നത്തുമലയിലെ സ്‌കൂള്‍ അവിടെത്തന്നെയുണ്ട്.

Tags: forതിരുവനന്തപുരംmemoriesഏകാധ്യാപകവിദ്യാലയം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്പത്രിയിലേക്ക് അമ്മയെ കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയ, തുടര്‍ന്ന് അമ്മ മരണപ്പെട്ട ആ കോണ്‍ഗ്രസ് റാലി മറക്കില്ലെന്ന് ഡോ.എം. ലീലാവതി

Kerala

ആര്‍. ഹരി അനുസ്മരണം ഇന്ന് ശാഖകളില്‍; ചിതാഭസ്മം നിളയില്‍ നിമജ്ജനം ചെയ്തു

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം: ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല

പാകിസ്ഥാന് വേണ്ടി ചാരപ്പണി, ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് ഫണ്ട് കൈമാറി: യുപിയിൽ യുവാവ് അറസ്റ്റിൽ

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

രോഗശാന്തിക്കും ദുരിതനിവാരണത്തിനും സ്കന്ദഷഷ്ഠിവ്രതം

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies