ന്യൂദല്‍ഹി: വ്യോമസേനയുടെ നാല് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ അഭ്യാസ പ്രകടനം നടത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അഭ്യാസ പ്രകടനം നടത്തിയതെങ്കിലും വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല.ഇന്ത്യയുടെ ദേശീയ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അഭ്യാസ പ്രകടനം ആറ് മണിക്കൂര്‍ നീണ്ടുനിന്നു. ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നതും പരീക്ഷിച്ചു. ചൈനയുമായുളള ബന്ധം ഊഷ്മളമല്ലാത്ത സ്ഥിതിയിലായിരിക്കുന്നതും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് സാന്നിധ്യം വര്‍ദ്ധിക്കുന്നതും പരിഗണിച്ചാല്‍ ഇപ്പോഴത്തെ അഭ്യാസ പ്രകടനത്തിന് ഏറെ പ്രാധാന്യമുണ്ട്.
4.5 തലമുറ വിമാനമാണ് റഫാല്‍. അത്യാധുനിക റഡാര്‍, ഇലക്ട്രോണിക് യുദ്ധ ശേഷികള്‍ എന്നിവയ്ക്കൊപ്പം ദീര്‍ഘദൂര വ്യോമ-വ്യോമ -ഭൂതല മിസൈലുകളും പ്രയോഗിക്കാന്‍ റഫാലിന് കഴിയും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആകാശത്ത് ആധിപത്യം വീണ്ടെടുക്കാന്‍ ഇന്ത്യയെ ഈ പോര് വിമാനം സഹായിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: