ന്യൂദല്‍ഹി: രാജ്യത്തിന്റെ എല്ലാ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയെ ആഗോള ശക്തികേന്ദ്രമാക്കുന്നതിന് സമീപ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ന്യൂദല്‍ഹിയില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെ, സമ്പദ്വ്യവസ്ഥ, പ്രതിരോധം, വിദ്യാഭ്യാസം, ഭരണം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ സ്വീകരിച്ച നടപടികള്‍ രാജ് നാഥ് സിംഗ് എടുത്തുപറഞ്ഞു.
രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളിലേക്ക് ചൂണ്ടിക്കാട്ടി , സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രതിരോധ മേഖലയില്‍ സര്‍ക്കാര്‍ പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സേനയുടെ ഉപയോഗത്തിനായി അത്യാധുനിക ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദനം അടുത്തിടെ ഒരു ലക്ഷം കോടി രൂപ കടന്നതായി അദ്ദേഹം പറഞ്ഞു.
നികുതി ഘടനയില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനും രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് നികുതി പിരിവ് നടത്തിയെന്നും വിദേശ നിക്ഷേപകര്‍ ഇന്ത്യയെ നിക്ഷേപത്തിനുള്ള ആകര്‍ഷകമായ സ്ഥലമായാണ് കാണുന്നതെന്നും രാജനാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: