തിരുവനന്തപുരം : സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ ബിരുദ കോഴ്‌സുകള്‍ നടപ്പാക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍വ്വകലാശാലകളും വിദഗ്ധരുമായും വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ഇത് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അക്കാദമിക് വിദഗ്ധരുമായോ അധ്യാപക സമൂഹവുമായോ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുമായോ കൂടിയാലോചനകള്‍ നടത്താതെയാണ് നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ധൃതി പിടിച്ചുല്ല ഈ തീരുമാനം ഉന്നത വിദ്യാഭ്യാസ മേഖലയെ തര്‍ക്കുന്നതാണ്.
കരിക്കുലം പരിഷ്‌കരിച്ചതിന് ശേഷം 2024-25 അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സ് നടപ്പാക്കിയാല്‍ മതിയെന്നാണ് കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല പ്രതിനിധികളും അധ്യാപക സംഘടനകളും സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചത്. ഇതെല്ലാം അവഗണിച്ചാണ് ഈ വര്‍ഷം തന്നെ നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത്.
മൂന്ന് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് പകരമായി സംസ്ഥാനത്ത് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയപ്പോള്‍ വിദ്യാഭ്യാസ വിചക്ഷണരുമായും പ്രതിപക്ഷ കക്ഷികളുമായും കൂടിയാലോചന നടത്തിയിട്ടുള്ള പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: