ന്യൂദല്‍ഹി : രാജ്യത്തെ കര്‍ഷകരുടെ വിയര്‍പ്പും അധ്വാനവും രാജ്യത്തിന്റെ പുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അവരുടെ അശ്രാന്ത പരിശ്രമമാണ് ഭക്ഷ്യസുരക്ഷയുടെ നട്ടെല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒമ്പത് വര്‍ഷമായി അന്നദാതാക്കളുടെ ശാക്തീകരണം തുടരാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ട്വീറ്റില്‍ മോദി പറഞ്ഞു. കാര്‍ഷിക മേഖല വളര്‍ച്ചയുടെ പുതിയ ഉയരങ്ങള്‍ കൈവരിക്കുമെന്ന് സര്‍ക്കാരിന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ റാബി വിപണന സീസണില്‍ 260 ലക്ഷം മെട്രിക് ടണ്ണിന്റെ റെക്കോര്‍ഡ് ഗോതമ്പ് സംഭരണം നടന്നു.കഴിഞ്ഞ വര്‍ഷത്തെ മൊത്തം സംഭരണം 188 ലക്ഷം മെട്രിക് ടണ്ണായിരുന്നു.
ഉപഭോക്തൃ കാര്യ- ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം താങ്ങുവില പ്രകാരമുളള സംഭരണത്തില്‍ നിന്ന് 21 ലക്ഷത്തിലധികം കര്‍ഷകര്‍ ഇതിനകം പ്രയോജനം നേടിയിട്ടുണ്ട്.
2022-23 ഖാരിഫ് വിപണന സീസണില്‍ കഴിഞ്ഞ മാസം അവസാനം വരെ 385 ലക്ഷം മെട്രിക് ടണ്‍ അരി സംഭരിച്ചതായി മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക