തിരുവനന്തപുരം: സോഫ്റ്റ്വെയര്, ബില്ലിങ് അപ്ഡേഷനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച റേഷന്‍ വിതരണം സ്തംഭിച്ചു. ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അപ്ഡേഷന് നടത്തിയപ്പോഴുള്ള തടസമാണ് കാരണം. അപ്ഡേഷന് പലപ്പോഴായി നടത്താറുണ്ടെങ്കിലും വിതരണത്തെ ബാധിക്കുന്നത് ആദ്യമാണെന്ന് റേഷന്‍വ്യാപാരികള്‍ ആരോപിച്ചു.
കേരള പി.ഡി.എസ്. ആപ്ലിക്കേഷന്‍ 2.3 വേര്‍ഷനില്‍നിന്ന് 2.4 വേര്‍ഷനിലേക്കുള്ള മാറ്റമാണ് റേഷന്‍വിതരണം പ്രതിസന്ധിയിലാക്കിയത്. പുതിയപതിപ്പ് വ്യാപാരികള്‍തന്നെ അപ്ഡേറ്റു ചെയ്യണമെന്നായിരുന്നു സിവില്‍ സപ്ലൈസിന്റെ ഉത്തരവ്. ഇതിനുള്ള നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാവിലെ മുതല്‍ ഇ-പോസ് യന്ത്രത്തില്‍ മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും ഭൂരിഭാഗം പേര്‍ക്കും അപ്ഡേറ്റു ചെയ്യാനായില്ല. അപ്ഡേറ്റ് സാധിച്ച ചിലകടകളില്‍ ഭക്ഷ്യധാന്യ വിതരണം നടത്താനും കഴിഞ്ഞില്ല. ഇന്നും തകാര് പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് അധകൃതര്‍ക്ക് കഴിയാതെ വന്നതോടെ റേഷന്‍ വിതരണം നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: