തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ നടത്തുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായമാണെന്നാണ് ബാലന്റെ ചോദ്യം.
സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ തെറ്റില്ല. മലയാളികള്‍ മനസ്സറിഞ്ഞു സഹായിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഇമേജ് ഉയര്ത്താ്നാണെന്ന ആരോപണങ്ങള്‍ പ്രവാസികള്‍ പുശ്ചിച്ച് തള്ളുമെന്നും എ.കെ ബാലന്. സ്പോണ്സര് എന്നു പറഞ്ഞാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കണം.സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ? ഇത് പണം പിരിക്കുന്നതല്ല. സ്പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ട്. .
പണപ്പിരിവില്‍ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി രംഗത്തെത്തി. സമ്മേളനത്തിന് സുതാര്യത ഉറപ്പാക്കുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി വ്യക്തമാക്കി.സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടി പ്രൗഢ ഗംഭീരമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സംഘാടക സമിതി വ്യക്തമാക്കി. ഈ പരിപാടി കഴിയുമ്പോള്‍ ഇതിന് എവിടെ നിന്ന് പണം, എത്ര ചെലവായി എന്നത് കൂടി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംഘാടകസമിതിക്ക് ബാധ്യതയുണ്ട്. കേരള സര്‍ക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടില്ലെന്നും തന്നിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു.
ജൂണ്‍ 9 മുതല്‍ 11 വരെയാണ് ന്യൂയോര്‍ക്കില്‍ ലോക കേരളാസഭ സമ്മേളനം നടക്കുന്നത്. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകദേശം അഞ്ചരക്കോടി രൂപയാണ് ആവശ്യമായി വരുന്നത്. ടൈംസ് സ്ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനത്തിന് പ്രത്യേക വേദിയൊരുക്കും. രണ്ടു മണിക്കൂര്‍ മുഖ്യമന്ത്രി സംസാരിക്കുന്ന പരിപാടിക്കായി ചിലവാക്കുന്നത് ഏകദേശം രണ്ടുകോടി രൂപയാണെന്നാണ് നല്കുന്ന കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: