കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണം സര്‍വ സ്പര്‍ശിയും സര്‍വമേഖലകള്‍ക്കും ഉണര്‍വ് നല്‍കുന്നതുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ബിജെപി ലീഗല്‍ സെല്‍ ‘നിയമരംഗത്തെ കഴിഞ്ഞ ഒമ്പത് വര്‍ഷം: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ മാറ്റങ്ങള്‍’ എന്ന വിഷയത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന സെമിനാറിന്റെ ഉദ്ഘാടനം ഹൈക്കോടതി ചേംബര്‍ കോംപ്ലക്സിലെ എംകെഡി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി. കൃഷ്ണദാസ് അധ്യക്ഷനായി. അഡ്വ. സി. ദിനേശ്, അഡ്വ. ആര്.വി. ശ്രീജിത്ത്, അഡ്വ. സുവിന് ആര്. മേനോന്, അഡ്വ. എസ്. ബിജു, ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍, അഡ്വ. ഒ.എം. ശാലീന, അഡ്വ. നോബിള്‍ മാത്യു, അഡ്വ. സിനു. ജി. നാഥ്, അഡ്വ. ദയാ സിന്ധു ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: