ഹൈദ്രാബാദ് : ഐ പി എല്‍ കിരീടം വീണ്ടും സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്രോഫിയുമായി തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകള്‍ നടത്തി. ഐപിഎല്‍ ട്രോഫിയുമായി നില്ക്കുന്ന തിരുപ്പതിക്ഷേത്ര പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഐപിഎല്‍ ട്രോഫി ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ക്ഷേത്രത്തിലെത്തിക്കുന്നതും പൂജകള്‍ നടത്തുന്നതുമായ വീഡിയോയാണ് പ്രചരിക്കുന്നത്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ടീം മാനേജ്മെന്റിനെയും ദ്യശ്യങ്ങളില്‍ കാണാം.
വെളള തുണികൊണ്ട് മൂടിയാണ് ട്രോഫി ക്ഷേത്രത്തിലെത്തിച്ചത്. നേരത്തേ 2021-ലും ടീം മാനേജ്മെന്റ് ട്രോഫി ക്ഷേത്രത്തിലെത്തിച്ച് പൂജകള്‍ നടത്തിയിട്ടുണ്ട്. അഞ്ചാം തവണയാണ് ചെന്നൈ ഐ പി എല്‍ കിരീടം തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: