ന്യൂദല്‍ഹി: 2013-14 ശേഷം ഇന്ത്യയുടെ പാല്‍ ഉല്‍പാദനത്തില്‍ 61 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇത് ക്ഷീര മേഖലയുടെ വലിയ മുന്നേറ്റത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പാദനത്തിലും ഉപഭോഗത്തിലും ഇന്ത്യ ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള പാല്‍ ഉല്‍പാദനത്തിന്റെ 24% സംഭാവനയാണ് രാജ്യം നടത്തുന്നത്.
വിവിധ തലങ്ങളില്‍ പാല്‍ ഉത്പാദന വര്‍ധനവ് രാജ്യത്തിന്റെ വികസന നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വ്യവസായമെന്ന നിലയില്‍, ഇത് 80 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. രാജ്യത്തെ ക്ഷീരമേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണത്തില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
37 കന്നുകാലി ഇനങ്ങള്‍ ഇന്ത്യയില്‍ കൂടുതലായി കാണപ്പെടുന്നു. ഇവയില്‍ സഹിവാള്‍, ഗിര്‍, റെഡ് സിന്ധി, തര്‍പാര്‍ക്കര്‍, രതി എന്നിവ വര്‍ധിച്ച കറവ നല്‍ക്കുന്നതില്‍ പേരുകേട്ടതാണ്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പാല്‍ ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഇന്ത്യയുടെ പാല്‍ ഉല്‍പ്പാദനം 2013-14 ലെ 137.7 ദശലക്ഷം ടണ്ണില്‍ നിന്ന് 2021-22 ല്‍ 221.1 ദശലക്ഷം ടണ്ണായി 61 ശതമാനം വര്‍ധന രേഖപ്പെടുത്തി. മാത്രമല്ല, പ്രതിശീര്‍ഷ പാലിന്റെ ലഭ്യത 2013-14ല്‍ പ്രതിദിനം 303 ഗ്രാമില്‍ നിന്ന് 2021-22ല്‍ 444 ഗ്രാമായി വര്‍ദ്ധിച്ചു. ഇത് ഏകദേശം 1.5 മടങ്ങ് വര്‍ധനവാണ്. ഇന്ത്യയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ക്ഷീരമേഖല ഒരു പ്രധാന സംഭാവനയാണ്.
ഡയറി ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതിനുള്ള ഡയറി പ്രോസസിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് നടപ്പിലാക്കല്‍, കര്‍ഷകര്‍ക്ക് മതിയായതും സമയബന്ധിതവുമായ വായ്പാ പിന്തുണ നല്‍കുന്നതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ (കെസിസി) വിതരണം തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ ഗവണ്‍മെന്റ് ഡയറി ഫാമിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സുഗമമാക്കി. ഉല്‍പ്പാദനക്ഷമതയും പാലുത്പാദനവും വര്‍ധിപ്പിക്കുന്നതിനും അതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭകരമാക്കുന്നതിനുമായി രാഷ്‌ട്രീയ ഗോകുല്‍ മിഷന്‍ ആരംഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: