മാഡ്രിഡ് : ഫുട്ബാള്‍ പ്രതിഭ ലയണല്‍ മെസി ,പി എസ് ജിക്ക വേണ്ടി ശനിയാഴ്ച അവസാന മത്സരം കളിക്കുമെന്ന് പരിശീലകന് ഗാള്‍ട്ടിയര്‍.
ഫ്രഞ്ച് ലീഗിലെ ഈ സീസണിലെ അവസാന മത്സരം ശനിയാഴ്ചയാണ്.പി എസ് ജിയുമായുളള കരാര്‍ മെസി പുതുക്കില്ല എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം മെസി ഏത് ക്ലബിലേക്ക് പോകും എന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് ലഭിക്കുമെന്ന് കരുതുന്നു- ഗാള്‍ട്ടിയര്‍ പറഞ്ഞു.
ശനിയാഴ്ച ക്ലര്‍മോണ്ടിനെതിരെ ആണ് പി എസ് ജി കളിക്കുന്നത്. അര്‍ദ്ധരാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ മെസി ആദ്യ ഇലവനില്‍ തന്നെ ഇറങ്ങും. ലീഗ് കിരീടം ഇതിനകം ഉറപ്പിച്ചതിനാല്‍ പി എസ് ജിയും മെസിയും സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെയാകും അവസാന മത്സരത്തിന് ഇറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: