കൊളോംബോ: സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും മൂലം തിരിച്ചടി നേരിട്ട ശ്രീലങ്കന്‍ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയില്‍.അയല്‍രാജ്യമായ ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്.
മേയ് മാസത്തില്‍ 20,971 ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് ശ്രീലങ്കയിലെത്തിയത്. മൊത്തം വിനോദസഞ്ചാരികളുടെ 28 ശതമാനമാണിത്. രാജ്യത്ത് ഇപ്പോള്‍ വിനോദസഞ്ചാര സീസണല്ല.
മേയ് 28 വരെ ആകെ 75,767 വിനോദസഞ്ചാരികള്‍ രാജ്യം സന്ദര്‍ശിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 30,207 വിനോദസഞ്ചാരികളാണെത്തിയത്.
ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ശ്രീലങ്കയില്‍ ഇതിനകം 5.17 ലക്ഷം വിനോദസഞ്ചാരികളാണെത്തിയത്. വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന്റെ സൂചനയാണ് ഇത്. ഈ സാഹചര്യം മുന്‍നിര്‍ത്തി വിനോദസഞ്ചാരികളുടെ എണ്ണം നിലവില്‍ നിശ്ചയിച്ചിട്ടുളള 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഓഫ് സീസണില്‍ തമ്മിലുളള മത്സരം കാരണം കൊളംബോയിലെ ഹോട്ടല്‍ മുറികളുടെ വാടക കുറവാണ്. ഈ കാലയളവില്‍ യൂറോപ്പില്‍ ശൈത്യകാലം അവസാനിക്കുന്നതിനാല്‍ വിനോദസഞ്ചാരികളുടെ വരവ് കുറവായിരിക്കും. ജൂലൈ മുതല്‍ വരവ് വര്‍ദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: