ന്യൂദല്‍ഹി: റിസര്‍വ് ബാങ്കിന്റെയും പ്രമുഖ ധനകാര്യസ്ഥാപനങ്ങളുടെയും പ്രവചനങ്ങളെയും മറികടന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 6.8 ശതമാനം വളരുമെന്നായിരുന്നു റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ ഏഴ് ശതമാനവും. എസ്.ബി.ഐ., റോയിട്ടേഴ്സ്, ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയവയെല്ലാം ശരാശരി 7 ശതമാനം വളര്‍ച്ചയാണ് വിലയിരുത്തിയിരുന്നത്.
കാര്‍ഷിക മേഖലയിലും, ധനകാര്യ, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളിലും ഒക്കെ ഉണ്ടായ വളര്‍ച്ചയാണ് പ്രധാനമായും ജിഡിപി നിരക്കില്‍ പ്രതിഫലിച്ചത്.ഡിജിറ്റല്‍ ഇടപാടുകളിലെ കുതിപ്പ്, സബ്സിഡികള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറല്‍, പാപ്പരത്ത നിയമം തുടങ്ങിയവയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി
റഷ്യ-യുക്രെയിന് യുദ്ധം, പണപ്പെരുപ്പം, പലിശ വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ നിറഞ്ഞാടിയിട്ടും ഇക്കഴിഞ്ഞ ജനുവരിമാര്‍ച്ച് പാദത്തിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജര്‍) സമ്പദ്വ്യവസ്ഥയെന്ന നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യ 6.1 ശതമാനം വളര്‍ന്നപ്പോള്‍ ഈ രംഗത്തെ മുഖ്യ എതിരാളിയായ ചൈനയുടെ വളര്‍ച്ച 4.5 ശതമാനം മാത്രം.അമേരിക്ക (1.3 ശതമാനം), യു.കെ (0.1 ശതമാനം), ഫ്രാന്‍സ് (0.2 ശതമാനം), ജപ്പാന് (1.6 ശതമാനം), ബ്രസീല്‍ (2.4 ശതമാനം), ഇന്‍ഡോനേഷ്യ (5.03 ശതമാനം), സൗദി അറേബ്യ (3.9 ശതമാനം) എന്നിവയും ഇന്ത്യയെക്കാള്‍ പിന്നിലാണ്.
2021-22ല്‍ ജി.ഡി.പി മൂല്യം 149.26 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം 7.2 ശതമാനം ഉയര്‍ന്ന് 160.06 ലക്ഷം കോടി രൂപയായത്.
മുന്‍വര്‍ഷത്തെ നാലാംപാദത്തിലെ(ജനുവരി -മാര്‍ച്ച്) 4 ശതമാനത്തില്‍ നിന്ന് 6.1 ശതമാനത്തിലേക്ക് ജി.ഡി.പി വളര്‍ച്ച മുന്നേറി. റിസര്‍വ് ബാങ്ക് 5.1 ശതമാനവും എസ്.ബി.ഐ 5.5 ശതമാനവും റോയിട്ടേഴ്സ് 5 ശതമാനവുമായിരുന്നു പ്രവചിച്ചിരുന്നത്.നാലാംപാദ ജി.ഡി.പി മൂല്യം 41.12 ലക്ഷം കോടി രൂപയില്‍ നിന്ന് 43.62 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞവര്‍ഷത്തെ ഒന്നാംപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജി.ഡി.പി വളര്‍ച്ച 13.1 ശതമാനവും രണ്ടാംപാദത്തില്‍ (ജൂലായ്സെപ്തംബര്) 6.2 ശതമാനവും മൂന്നാംപാദത്തില്‍ (ഒക്ടോബര്‍ഡിസംബര്‍) 4.5 ശതമാനവുമായിരുന്നു.
2.3 ശതമാനത്തില്‍ നിന്ന് 4.3 ശതമാനത്തിലേക്കാണ് ഖനന മേഖല വളര്‍ന്നത്. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷണമുള്ള നിര്‍മ്മാണ മേഖല 0.6 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്ക് വളര്‍ന്നത് വലിയ നേട്ടമാണ് 4.9 ശതമാനത്തില്‍ നിന്ന് 10.4 ശതമാനത്തിലേക്കാണ് നിര്‍മ്മാണ മേഖല വളര്‍ന്നത്. 6.7ല്‍ നിന്ന് 6.9 ശതമാനത്തിലേക്കാണ് വൈദ്യുതോത്പാദന വളര്‍ച്ച.വ്യാപാരം, ഹോട്ടല്‍, ഗതാഗതം എന്നീ മേഖലയുടെ വളര്‍ച്ച 5ല്‍ നിന്ന് 9.1 ശതമാനത്തിലേക്കും ധനകാര്യം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലയുടെ വളര്‍ച്ച 4.6ല്‍ നിന്ന് 7.1 ശതമാനത്തിലേക്കും ഉയര്‍ന്നു.
2024 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം മുന്നേറ്റം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധ!ര്‍ ചൂണ്ടിക്കാട്ടുന്നത്. 10 ശതമാനം വരെയാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യ കാര്യമായ സാന്പത്തിക പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചതായും ഏഷ്യയിലെയും ആഗോളതലത്തിലെയും സാമ്പത്തിക വളര്‍ച്ചയെ മുന്നില്‍നിന്ന് നയിക്കാന്‍ കെല്‍പ്പുള്ളവിധം ഇന്ത്യ വളര്‍ന്നതായും ആഗോള ധനകാര്യ സ്ഥാപനമായ മോര്ഗന് സ്റ്റാന്ലിയുടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: