ന്യൂദല്‍ഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. നിരവധി സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. നേപ്പാള്‍ പ്രധാനമന്ത്രി ഇന്ന് തന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവരെയും സന്ദര്‍ശിക്കും.
രാവിലെ നേപ്പാള്‍ പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഇന്നലെയാണ് ദല്‍ഹിയിലെത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അധികാരമേറ്റ ശേഷം പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനമാണിത്. ഇന്ത്യയുടെ അയല്‍ക്കാര്‍ ആദ്യം എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള പതിവ് ഉന്നത തല ആശയവിനിമയം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ-നേപ്പാള്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമായിട്ടുണ്ട്.
നേപ്പാള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉഭയകക്ഷി പങ്കാളിത്തത്തിന് കൂടുതല്‍ ആക്കം കൂട്ടുന്നതിന് ഇരുപക്ഷവും നല്കുന്ന പ്രാധാന്യം അടിവരയിടുന്നു. നേപ്പാള്‍ പ്രധാനമന്ത്രി നാളെ ഉജ്ജൈനിയും ഇന്‍ഡോറും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: