കണ്ണൂര്‍: എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിന് കണ്ണൂരില്‍ തീപിടിച്ചു.റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് തീപിടിച്ചതെന്നാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്
രാത്രി 11.45നാണ് ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല.
കോച്ചിന്റെ ഭാഗത്തേക്ക് ഒരാള്‍ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെട്രോള്‍ ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്.
ഏപ്രില്‍ രണ്ടിന് രാത്രി 9.25ന് ഏലത്തൂരില്‍ ഇതതതേ തീവണ്ടിയില്‍ ദല്‍ഹി സ്വദേശി ഷാറുഖ് സെയ്ഫി തീവെച്ചത്. മൂന്നു പേര് മരിച്ച കേസ് എന്‍ ഐ എ അന്വേഷിക്കുകയാണ്.
കണ്ണൂര്‍ റെയില്‍വേ യാര്‍ഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബര്‍ 20ന് പുലര്‍ച്ചെ 4.45ന് ഇതേ ട്രയിനില്‍ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു. പിറകില്‍ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം. ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമക്ക്(45) മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: