ന്യൂദല്‍ഹി: ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷവും സാമ്പത്തിക മുന്നേറ്റം തുടരുമെന്ന് റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്.
പണപ്പെരുപ്പ സമ്മര്‍ദ്ദം കുറഞ്ഞത് വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് നിരീക്ഷണം. അതേ സമയം ആഗോള സാമ്പത്തിക മാന്ദ്യവും ആഗോള ഓഹരി വിപണികളിലെ അനിശ്ചിതത്വങ്ങളും വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും (പ്രത്യേകിച്ചും റഷ്യ-ഉക്രൈന് യുദ്ധം) ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വെല്ലുവിളിയായേക്കുമെന്നും റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.
2022-23ല്‍ ഇന്ത്യ ഏഴ് ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം (2023-24) പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയും റിസര്‍വ്വ് ബാങ്ക് പങ്കുവെയ്ക്കുന്നു. ഉപഭോക്തൃ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ശരാശരി നിരക്കായ 6.7 ശതമാനത്തില്‍ നിന്നും 5.2 ശതമാനത്തിലേക്ക് ചുരങ്ങിയേക്കാമെന്നും റിസര്‍വ്വ് ബാങ്ക് വിലയിരുത്തുന്നു. ആറ് ശതമാനമാണ് പണപ്പെരുപ്പ നിരക്കിന്റെ പരമാവധി സഹനപരിധി. സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പണപ്പെരുപ്പ നിരക്ക് നാല് ശതമാനം എന്ന സഹനപരിധിയില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു. ഈ ലക്ഷ്യം കൈവരിക്കാന്‍ അതിന് പാകത്തിലുള്ള പണനയസമീപനങ്ങള് തുടരുമെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: